കോണ്‍ഗ്രസ് ജവഹര്‍ ബാല്‍മഞ്ച് ദേശീയ കോര്‍ഡിനേറ്റര്‍മാരെ പ്രഖ്യാപിച്ചു, രണ്ട് മലയാളികള്‍

കോണ്‍ഗ്രസ് ജവഹര്‍ ബാല്‍മഞ്ച് ദേശീയ കോര്‍ഡിനേറ്റര്‍മാരെ പ്രഖ്യാപിച്ചു, രണ്ട് മലയാളികള്‍
ഡല്‍ഹി: ദേശീയതലത്തില്‍ കുട്ടികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് രൂപീകരിച്ച ജവഹര്‍ ബാല്‍ മഞ്ചിന്റെ പ്രഥമ ദേശീയകമ്മറ്റിയുടെ കോര്‍ഡിനേറ്റര്‍മാരെ AICC പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി 718 വയസ്സ് വരെയുള്ള കുട്ടികളെ സംഘടിപ്പിച്ച് മതേതരജനാധിപത്യ മൂല്യങ്ങള്‍ പ്രചരിപ്പിക്കാനും കോണ്‍ഗ്രസ് സംഘടനാ സംവിധാനം മെച്ചപ്പെടുത്താനുമായി കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന, കുട്ടികള്‍ക്കായുള്ള കോണ്‍ഗ്രസിന്റെ ഔദ്യോഗിക സംഘടനയാണ് ജവഹര്‍ ബാല്‍ മഞ്ച്.

നേരത്തെ 2007 തൊട്ടു കേരളത്തില്‍ കെപിസിസിക്ക് കീഴില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ജവഹര്‍ ബാലജനവേദി കഴിഞ്ഞ സെപ്റ്റംബറിലാണ് ദേശീയ തലത്തില്‍ AICC ക്ക് കീഴിലുള്ള പുതിയ വിഭാഗമായി പ്രഖ്യാപിച്ചത്. നേരത്തെ ജവഹര്‍ ബാലജനവേദി ചെയര്‍മാനായിരുന്ന ഡോ ജിവി ഹരിയെ സംഘടനയുടെ ദേശീയ ചെയര്‍മാനായി നിയമിച്ചിരുന്നു.

രാജ്യത്തുടനീളം സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് ലക്ഷ്യം വച്ച് പ്രഖ്യാപിച്ച ആറു കോര്‍ഡിനേറ്റര്‍മാരില്‍ രണ്ടു പേര്‍ മലയാളികളാണ്. നേരത്തെ കേരളത്തില്‍ ജവഹര്‍ ബാലജനവേദി കമ്മറ്റിയുടെ സംസ്ഥാന ഭാരവാഹികളായി പ്രവര്‍ത്തിച്ചിരുന്ന കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ദിഷാല്‍, ഹസ്സന്‍ അമന്‍ എന്നിവരാണ് കമ്മിറ്റിയിലെ മലയാളി സാന്നിധ്യം.

ബാലഗോകുലം പോലുള്ള സംഘടനകളിലൂടെയും മറ്റും ആര്‍എസ്എസ് പ്രചരിപ്പിക്കുന്ന ഹിന്ദുത്വ ആശയങ്ങള്‍ പ്രതിരോധിക്കുകയും മതേതരജനാധിപത്യ ആശയങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് സംഘടനയുടെ പ്രഥമലക്ഷ്യം.


Other News in this category



4malayalees Recommends