യുകെയിലെ ദൈനംദിന കോവിഡ് കേസുകളില്‍ 24 മണിക്കൂറിനിടെ 10% ഇടിവ്; 95,787 പേര്‍ കൂടി പോസിറ്റീവായി; ആര്‍ റേറ്റ് ഇംഗ്ലണ്ടില്‍ 0.8 മുതല്‍ 1.1 വരെയായി കുറഞ്ഞു; ഒമിക്രോണ്‍ ഇന്‍ഫെക്ഷന്‍ പീക്ക് കടന്നതായി സൂചന

യുകെയിലെ ദൈനംദിന കോവിഡ് കേസുകളില്‍ 24 മണിക്കൂറിനിടെ 10% ഇടിവ്; 95,787 പേര്‍ കൂടി പോസിറ്റീവായി; ആര്‍ റേറ്റ് ഇംഗ്ലണ്ടില്‍ 0.8 മുതല്‍ 1.1 വരെയായി കുറഞ്ഞു; ഒമിക്രോണ്‍ ഇന്‍ഫെക്ഷന്‍ പീക്ക് കടന്നതായി സൂചന

ദൈനംദിന കൊറോണാവൈറസ് ഇന്‍ഫെക്ഷനുകള്‍ 24 മണിക്കൂറിനിടെ 10 ശതമാനം താഴ്ന്നുവെന്ന് കണക്കുകള്‍. 95,787 പേര്‍ കൂടി വൈറസ് ബാധിതരായെന്ന് സ്ഥിരീകരിച്ചതോടെയാണിത്. ഇതിനിടെ സുപ്രധാനമായ ആര്‍ റേറ്റ് 0.8-1.1 എന്ന നിരക്കിലേക്ക് താഴ്ന്നു. ഇംഗ്ലണ്ടില്‍ ഒമിക്രോണ്‍ തരംഗം പീക്ക് കീഴടക്കിയെന്ന സൂചനയാണ് ഇതോടെ പുറത്തുവരുന്നത്.


288 പേര്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഏഴ് ദിവസത്തിനെട 0.5 ശതമാനമാണ് മരണനിരക്കില്‍ വര്‍ദ്ധന. നോര്‍ത്ത് ഈസ്റ്റ് മേഖലയിലാണ് വ്യാപനനിരക്ക് ഇപ്പോഴും ഉയര്‍ന്ന നിലയില്‍ തുടരുന്നത്. ലണ്ടനിലാണ് ഏറ്റവും കുറഞ്ഞ ആര്‍ റേറ്റ്- 0.7 മുതല്‍ 0.9 വരെ.

ഇംഗ്ലണ്ടില്‍ ഓരോ ദിവസവും കോവിഡ് കേസുകള്‍ ആറ് ശതമാനം വീതം കുറയുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് നല്‍കുന്ന കണക്കുകള്‍ക്ക് ആനുപാതികമാണ് ഇപ്പോഴത്തെ ആര്‍ റേറ്റ്. നോര്‍ത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് മേഖലകളില്‍ മാത്രം ട്രെന്‍ഡ് അനിശ്ചിതാവസ്ഥയിലാണ്.

ഒമിക്രോണ്‍ വേരിയന്റ് ഭൂരിപക്ഷം പേര്‍ക്കും ചെറിയ തോതിലുള്ള രോഗാവസ്ഥ മാത്രമാണ് നല്‍കിയിരിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗാവസ്ഥ കുറയുന്നതായി പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം ആശുപത്രിയില്‍ എത്തിപ്പെടുന്ന അവസ്ഥ 50 മുതല്‍ 70 ശതമാനം വരെ കുറയ്ക്കുകയും ചെയ്യുന്നു.

കോവിഡ് ബൂസ്റ്റര്‍ വാക്‌സിന്‍ ഒമിക്രോണിനെതിരെ സുരക്ഷ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ മഹാമാരിയെ മറികടക്കാന്‍ ബൂസ്റ്റര്‍ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ആവശ്യപ്പെടുന്നത്.
Other News in this category



4malayalees Recommends