ഷിക്കാഗോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

ഷിക്കാഗോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍പ്പെട്ട ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ 2022 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.


ജനറല്‍ബോഡി യോഗത്തില്‍ വികാരി റവ.ഫാ. ഡേവിഡ് ടി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഗ്രിഗറി ഡാനിയേലിനെ ട്രസ്റ്റിയായും, ജിബു ജേക്കബിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.


ഇടവകയെ വിവിധ യൂണീറ്റുകളായി തിരിച്ച് താഴെപ്പറയുന്നവരെ മാനേജിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.


തോമസ് സ്‌കറിയ (എക്‌സ് ഒഫീഷ്യോ), ജോര്‍ജ് വര്‍ഗീസ്, മെല്‍വിന്‍ ഏബ്രഹാം, നിതീഷ് കുര്യന്‍, ആല്‍ബിന്‍ ഏബ്രഹാം, ഷെറി മാത്യൂസ്, ഷാന്റി മാത്യു, ഫിലിപ്പ് കുന്നേല്‍, ജോര്‍ജ് പൂഴിക്കുന്നേല്‍, ആന്‍ ജേക്കബ്, ഏലിയാമ്മ പുന്നൂസ്, സന്തോഷ് മാമ്മൂട്ടില്‍ (ഇന്റേണല്‍ ഓഡിറ്റര്‍).


കഴിഞ്ഞ രണ്ടു വര്‍ഷമായി ഇടവകയില്‍ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ച ട്രസ്റ്റി, സെക്രട്ടറി, മാനേജിംഗ് കമ്മിറ്റി തുടങ്ങിയവരെ വികാരി പ്രശംസിച്ചു.


ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. സക്കറിയാസ് മാര്‍ അപ്രേം തിരുമേനിയുടെ അംഗീകാരത്തോടെ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. പ്രാര്‍ത്ഥനയോടെ യോഗം സമാപിച്ചു.

കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.


Other News in this category



4malayalees Recommends