രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം രാജ്യാന്തര വിനോദസഞ്ചാരികള്‍ക്കായി വീണ്ടും രാജ്യാതിര്‍ത്തി തുറക്കാന്‍ ആസ്ട്രേലിയ. വാക്സിനെടുത്ത വിനോദസഞ്ചാരികള്‍ക്ക് ഉടന്‍ തന്നെ രാജ്യത്ത് പ്രവേശനം അനുവദിക്കുമെന്ന് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പ്രഖ്യാപിച്ചു.
രണ്ട് ഡോസ് വാക്സിനെടുത്തവരാണെങ്കില്‍ നിങ്ങളെ സ്വീകരിക്കുന്ന കാര്യം ആലോചിക്കാനിരിക്കുകയാണെന്ന് മോറിസന് അറിയിച്ചു. ഈ മാസം 21 മുതല്‍ രാജ്യാന്തര വിനോദസഞ്ചാരികള്‍ക്ക് ആസ്ട്രേലിയ പ്രവേശനം അനുവദിക്കുമെന്നാണ് സൂചന.
കോവിഡിന്റെ തുടക്കം മുതല്‍ ഏറ്റവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ആസ്ട്രേലിയ. സ്വന്തം പൗരന്മാര്, താമസക്കാര്‍, വിദഗ്ധ കുടിയേറ്റക്കാര്‍, സീസണല്‍ തൊഴിലാളികള്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുമാത്രമാണ് കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ആസ്ട്രേലിയ പുറത്തുനിന്ന് പ്രവേശനം അനുവദിച്ചിരുന്നത്.
2020 മാര്‍ച്ചിലാണ് ആസ്ട്രേലിയ അതിര്‍ത്തികള്‍ അടച്ചത്. തുടക്കത്തില്‍ ആസ്ട്രേലിയന്‍ പൗരന്മാര്ക്ക് മാത്രമായിരുന്നു നിയന്ത്രണങ്ങള്‍ക്കുശേഷം പ്രവേശനം അനുവദിച്ചിരുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതലാണ് വിദഗ്ധ കുടിയേറ്റക്കാര്‍ക്കും ചില അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുംകൂടി അനുമതി നല്‍കിയത്.
കടുത്ത നിയന്ത്രണങ്ങള്‍ക്കിടയില്‍ 27 ലക്ഷം പേര്‍ക്കാണ് ആസ്ട്രേലിയയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 4,248 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. വാക്സിനേഷന് യോഗ്യരായ 80 ശതമാനം പേരും കുത്തിവയ്പ്പെടുത്തു കഴിഞ്ഞിട്ടുണ്ട്.