ഏറു പടക്കം വാങ്ങി സ്‌ഫോടക വസ്തുക്കള്‍ നിറച്ച് നാടന്‍ ബോംബാക്കി ; കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ യുവാവ് മരിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍ ; വിവാഹത്തിനിടെ നടന്ന സംഘര്‍ഷം കൊലപാതകത്തില്‍ കലാശിച്ചു

ഏറു പടക്കം വാങ്ങി സ്‌ഫോടക വസ്തുക്കള്‍ നിറച്ച് നാടന്‍ ബോംബാക്കി ; കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ യുവാവ് മരിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍ ; വിവാഹത്തിനിടെ നടന്ന സംഘര്‍ഷം കൊലപാതകത്തില്‍ കലാശിച്ചു
കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ യുവാവ് മരിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. സി.കെ റുജുല്‍, സനീഷ്, പി. അക്ഷയ്, ജിജില്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ബോംബെറിഞ്ഞ മിഥുനായി തിരച്ചില്‍ തുടരുകയാണ്.ഏറുപടക്കം വാങ്ങി അതില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചാണ് നാടന്‍ ബോംബുണ്ടാക്കിയിരിക്കുന്നത്. ഇന്നലെ പിടിയിലായ അക്ഷയ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഏച്ചൂര്‍ സ്വദേശിയായ ജിഷ്ണുവാണ് ബോംബേറില്‍ മരിച്ചത്. ബോംബുമായി എത്തിയ സംഘത്തിലെ ആളാണ് ജിഷ്ണു.

കഴിഞ്ഞ ദിവസം തോട്ടടയിലെ വിവാഹ വീട്ടില്‍ നടന്ന സംഗീത പരിപാടിയില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായി. തര്‍ക്കം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഏച്ചൂരില്‍ നിന്ന് വന്ന വരന്റെ സംഘവും വരന്റെ നാട്ടുകാരായ യുവാക്കളും രണ്ട് ചേരിയായി സംഘര്‍ഷത്തിലേര്‍പ്പെട്ടു. ആളുകള്‍ ഇടപെട്ട് തര്‍ക്കം പരിഹരിച്ചിരുന്നു. എന്നാല്‍ തര്‍ക്കത്തെ തുടര്‍ന്ന് പ്രതികാരം വീട്ടാന്‍ ഏച്ചൂര്‍ സംഘം ബോംബുമായി എത്തുകയായിരുന്നു.

ജീപ്പിലാണ് സംഘം വന്നത് എന്ന് പൊലീസ് പറഞ്ഞു. ബോബ് തലയില്‍ പതിച്ച ജിഷ്ണു തല്‍ക്ഷണം മരണപ്പെട്ടു. മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.Other News in this category4malayalees Recommends