യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറും, കലാഭവന്‍ ലണ്ടന്‍ ഡയറക്ടറും, ഒഐസിസി യുകെ പ്രസിഡന്റുമായ ജയ്‌സണ്‍ ജോര്‍ജിന്റെ പിതാവ് നിര്യാതനായി; സംസ്‌കാരം ഇന്ന് 3 ന്....

യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറും, കലാഭവന്‍ ലണ്ടന്‍ ഡയറക്ടറും, ഒഐസിസി യുകെ പ്രസിഡന്റുമായ ജയ്‌സണ്‍ ജോര്‍ജിന്റെ പിതാവ് നിര്യാതനായി; സംസ്‌കാരം ഇന്ന് 3 ന്....
യുകെയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറും, കലാഭവന്‍ ലണ്ടന്‍ ഡയറക്ടറും, ഒഐസിസി യുകെ പ്രസിഡന്റുമായ ജയ്‌സണ്‍ ജോര്‍ജിന്റെ പിതാവ് തിരുവനന്തപുരം പരീക്ഷാഭവന്‍ റിട്ട. സീനിയര്‍ സൂപ്രണ്ടും വൈക്കം ടി വി പുരം കൊറ്റാറമ്പത്ത് എക്‌സ് ജോര്‍ജ് (89) (ജോര്‍ജ് സേവ്യര്‍) നിര്യാതനായി. ഭാര്യ തുമ്പത്ത് കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മക്കള്‍ കുഞ്ഞമ്മ (റിട്ട. പ്രൊഫസര്‍, എസ് എന്‍ കോളേജ്, ചേര്‍ത്തല), മേരിമ്മ (റിട്ട. എച്ച് എം ഗവ. ജെ ബി എസ്, ആലപ്പുഴ), മോളി (അബുദാബി), സാജന്‍ (വിമുക്ത ഭടന്‍), ജോയി (അസി. മാനേജര്‍, കെ.എസ്.എഫ്.ഇ തലയോലപ്പറമ്പ്), ജയ്‌സണ്‍ ജോര്‍ജ് (യുകെ). മരുമക്കള്‍ എന്‍.സി.. ജേക്കബ് (റിട്ട. പ്രൊഫ. എസ്.ഡി.കോളേജ്, കാഞ്ഞിരപ്പള്ളി, ജോസ് ജേക്കബ് (റിട്ട. സീനിയര്‍ സൂപ്രണ്ട്, എ ഇ ഒ ആലപ്പുഴ), സാജു പുതുശ്ശേരി (അബുദാബി), അല്‍ഫോണ്‍സ (സ്റ്റാഫ് നഴ്‌സ്, ഡല്‍ഹി), ടിന്‍സി (അധ്യാപിക, സെന്റ്. ലിറ്റില്‍ തെരേസ സ്‌കൂള്‍, വൈക്കം), ഷീന ജയ്‌സണ്‍ (യുകെ).


സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ഞായര്‍ (27/2/22) 3 PM ന് വസതിയില്‍ ശുശ്രൂഷക്ക് ശേഷം വൈക്കം സെന്റ്.ജോസഫ് ഫൊറോനാ േേദവാലയത്തിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കുന്നതാണ്.


ജയ്‌സന്റെ പിതാവിന്റെ നിര്യാണത്തില്‍ യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ് ആന്റണി എബ്രഹാം, യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി.എ.ജോസഫ്, ഒഐസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുവാന്‍ പ്രാര്‍ത്ഥിക്കുന്നതിനൊപ്പം നിര്യാണത്തില്‍ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍...


Other News in this category4malayalees Recommends