മാര്‍.യൗസേപ്പിന്റെ മാധ്യസ്ഥം തേടി നാളെ മാര്‍ച്ച് മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ .ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ ഇത്തവണയും ഓണ്‍ലൈനില്‍.. കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷ

മാര്‍.യൗസേപ്പിന്റെ മാധ്യസ്ഥം തേടി നാളെ മാര്‍ച്ച് മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ .ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ ഇത്തവണയും ഓണ്‍ലൈനില്‍.. കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷ
നവസുവിശേഷവത്ക്കരണത്തിന് പരിശുദ്ധാത്മ പ്രേരണയില്‍ സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ നടക്കും .മാര്‍ച്ചുമാസത്തില്‍ മാര്‍ യൗസേപ്പിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് ഇത്തവണയും ഓണ്‍ലൈനില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കും.

സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യില്‍ നിന്നും കത്തിപ്പടര്‍ന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക് ജീവവായുവായി നിലനില്‍ക്കുന്ന , സെഹിയോന്‍ യുകെ സ്ഥാപക ഡയറക്ടര്‍ റവ. ഫാ . സോജി ഓലിക്കല്‍ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് നടക്കുക . പ്രശസ്ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോന്‍ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ റവ.ഫാ. ഗ്ലാഡ്‌സണ്‍ ഡബ്രെ OSA ലണ്ടന്‍ , റവ. ഫാ . രാജന്‍ ഫൗസ്‌തോ ( ഇറ്റലി )എന്നിവര്‍ വചന ശുശ്രൂഷ നയിക്കും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാനകാലത്തിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തി നടക്കുന്ന കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും നടക്കുക .

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കണ്‍വെന്‍ഷന്‍ യുകെ സമയം രാവിലെ 9 മുതല്‍ ആരംഭിക്കും .9 മുതല്‍ 12 വരെ മലയാളം കണ്‍വെന്‍ഷനും 12 മുതല്‍ 2വരെ കുട്ടികള്‍ക്കും 2 മുതല്‍ 4 വരെ ഇംഗ്ലീഷ് കണ്‍വെന്‍ഷനും നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.88227005975 എന്ന I D യില്‍ ZOOM ല്‍ സ്പിരിച്വല്‍ ഷെയറിങ്ങിനും രാവിലെ 9 മുതല്‍ കണ്‍വെന്‍ഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.

രോഗപീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന ,ജപമാല , വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നാളെ രാവിലെ 9 മുതല്‍ സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണ്‍സണ്‍ ?+44 7506 810177?

അനീഷ് ?07760 254700?

ബിജുമോന്‍ മാത്യു ?07515 368239?


Other News in this category



4malayalees Recommends