ബിഷപ് മാര്‍. തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ മാര്‍ച്ച് 25 മുതല്‍

ബിഷപ് മാര്‍. തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം സോമര്‍സെറ്റ് സെന്റ് തോമസ്  ദേവാലയത്തില്‍ മാര്‍ച്ച് 25 മുതല്‍
'കര്‍ത്താവിനെ അന്വേഷിച്ച കാലമത്രയും ദൈവം അവന് ഐശ്വര്യം നല്കി (2 ദിന 26:5 ബി)'


ന്യൂ ജേഴ്‌സി: പ്രശസ്ത സുവിശേഷ പ്രാസംഗികനും, ധ്യാന ഗുരുവും, മനഃശാസ്ത്രജ്ഞനുമായ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ ബിഷപ്. മാര്‍. തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം, സോമര്‍സെറ്റ് സെന്റ്.തോമസ് സീറോ മലബാര്‍ കത്തോലിക്ക ഫൊറോനാ ദേവാലയത്തില്‍, മാര്‍ച്ച് 25 മുതല്‍ 27വരെ (വെള്ളി, ശനി, ഞായര്‍) തീയതികളിലായി നടത്തപ്പെടുന്നു.


സമൂഹം നേരിടുന്ന സമകാലിക പ്രശ്‌നങ്ങളില്‍ നീതിക്കായി ശക്തമായി ഇടപെടുന്ന മാര്‍. തോമസ് തറയില്‍ പിതാവ് മനഃശാസ്ത്ര സംബന്ധമായ നിരവധി പുസ്തകങ്ങളും, ലേഖനങ്ങളും എഴുതിയിട്ടുണ്ട്. റോമിലെ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍നിന്നും ഡെപ്ത് സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടി. ബിയോണ്ട് സെക്യുര്‍ അറ്റാച്ച്‌മെന്റ്. അറ്റാച്‌മെന്റ് ഇന്റിമസി ആന്‍ഡ് സെലിബസി, ഫോര്‍മേഷന്‍ ആന്‍ഡ് സൈക്കോളജി തുടങ്ങിയവയാണ് പ്രധാന രചനകള്‍. വിവിധ സെമിനാരികളിലും സ്ഥാപനങ്ങളിലും അധ്യാപകനാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനിഷ് ഭാഷകളിലും പ്രാവീണ്യമുണ്ട്.


ജീവിതം എന്നു തുടങ്ങി എന്ന് അവസാനിക്കും എന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഇതിനിടയില്‍ സര്‍വ്വശക്തന്‍ ദാനമായി തന്ന ജീവിതത്തില്‍ താളപ്പിഴകളില്ലാതെ മുന്നേറുവാന്‍, കൊഴിഞ്ഞുവീണ ഇന്നലെകളിലെ പൊട്ടിപ്പോയ ഇഴകള്‍ കോര്‍ത്തിണക്കുവാന്‍ വീണുകിട്ടുന്ന ഒരവസരം. നിത്യ വിഹ്വലതകള്‍ക്കിടയില്‍ ഇനി അല്പമൊരു ഇടവേളയാകാം. കുടുംബജീവിതത്തില്‍ നാം അനുവര്‍ത്തിക്കേണ്ട പ്രായോഗികമായ മാര്‍ഗ്ഗങ്ങള്‍ പങ്കുവെക്കുന്ന ബിഷപ്പ് മാര്‍.തോമസ് തറയിലുമായി മൂന്നു ദിനങ്ങള്‍. രണ്ടറ്റവും കത്തിയ മെഴുകുതിരി പോലെ കുടുംബാംഗങ്ങള്‍ക്കായി സ്വയം എരിയുന്നവരാണ് നമ്മില്‍ ചിലരെങ്കിലും.


'ആകയാല്‍ ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍ നിന്നുള്ള സാന്ത്വനമോ, ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായി എന്റെ സന്തോഷം പൂര്‍ണ്ണമാക്കുവിന്‍' (ഫിലി. 2:14).


വ്യക്തിജീവിതത്തിലും, കുടുംബജീവിതത്തിലും നവീകരണമുണ്ടാക്കുവാനും, ആത്മീയതയുടെ പുതുവെളിച്ചം വിശ്വാസി സമൂഹത്തിന് പ്രദാനം ചെയ്യുവാനും, പരിശുദ്ധാത്മാവിന്റെ കൃപാവരത്താല്‍ നിറഞ്ഞ് വിശുദ്ധീകരിക്കപ്പെടുന്നതിനും, ഈ മാഹാമരി കാലഘട്ടത്തില്‍ നമ്മെ കാത്തുപരിപാലിച്ച ദൈവത്തിനു നന്ദി പറയാനും, ഈ കുടുംബ നവീകരണ ധ്യാനത്തില്‍ ഹൃദയ വിശുദ്ധിയോടെ കുടുംബമായി പങ്ക് ചേര്‍ന്ന് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ആന്റണി സേവ്യര്‍ പുല്ലുകാട്ടും, ട്രസ്റ്റിമാരും അറിയിക്കുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്കും രെജിസ്‌ട്രേഷനും ബന്ധപ്പെടുക,


സെബാസ്റ്റ്യന്‍ ആന്റണി (ട്രസ്റ്റി) 7326903934), ടോണി മാങ്ങന്‍ (ട്രസ്റ്റി) (347) 7218076, റോബിന്‍ ജോര്‍ജ് (ട്രസ്റ്റി) (848) 3916535, ബോബി വര്‍ഗീസ് (ട്രസ്റ്റി) (201) 9272254, ടോം പെരുമ്പായില്‍ (കോ ഓര്‍ഡിനേറ്റര്‍) (646) 3263708), ജിജീഷ് തോട്ടത്തില്‍ (കോ ഓര്‍ഡിനേറ്റര്‍) (609) 5584351, റോണി മാത്യു (കോ ഓര്‍ഡിനേറ്റര്‍) (732) 4293257.


വെബ്: www.stthomassyronj.org

Other News in this category



4malayalees Recommends