വിരൂപയായ പെണ്‍കുട്ടികളെയും വിവാഹം കഴിപ്പിച്ചയക്കാം; സ്ത്രീധനത്തെ പുകഴ്ത്തിയുള്ള നഴ്‌സിങ് പാഠ പുസ്തകം വിവാദത്തില്‍

വിരൂപയായ പെണ്‍കുട്ടികളെയും വിവാഹം കഴിപ്പിച്ചയക്കാം; സ്ത്രീധനത്തെ പുകഴ്ത്തിയുള്ള നഴ്‌സിങ് പാഠ പുസ്തകം വിവാദത്തില്‍
സ്ത്രീധനത്തിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള നഴ്‌സിങ് പാഠപുസ്തകത്തിന് എതിരെ ഇന്ത്യന്‍ നേഴ്‌സിങ് കൗണ്‍സില്‍. സോഷ്യോളജി പാഠപുസ്തകത്തിലെ മെറിറ്റ്‌സ് ആന്റ് അഡ്വാന്റേജസ് ഓഫ് ഡൗറി എന്ന പാഠഭാഗത്തിന് എതിരെയാണ് കൗണ്‍സില്‍ രംഗത്തെത്തിയിരിക്കുന്നത്.

നേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സിലബസ് മാത്രം പിന്തുടര്‍ന്നാല്‍ മതി എന്നറിയിച്ച് കൗണ്‍സില്‍ വിജ്ഞാപനം പുറത്തിറക്കി. സ്ത്രീധനത്തെ വാഴ്ത്തുന്ന പാഠഭാഗം ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ പാഠപുസ്തകം എന്തുതരം സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത് എന്നടക്കം നിരവധി വിമര്‍ശനങ്ങളാണ് പുസ്തത്തിന് എതിരെ ഉയരുന്നത്.

കാണാന്‍ ഭംഗിയില്ലാത്ത പെണ്‍കുട്ടികളുടെ വിവാഹം പോലും സ്ത്രീധനം നല്‍കുന്നതിലൂടെ നടത്താന്‍ സാധിക്കും. ഒരു വീട്ടിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍, റഫ്രിജറേറ്ററുകള്‍, വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം ലഭിക്കും. എന്നൊക്കെയാണ് സ്ത്രീധനത്തിന്റെ നേട്ടമായി പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ടി.കെ ഇന്ദ്രാണിയാണ് പുസ്തകം എഴുതിയത്.

നിരവധി ആളുകളാണ് പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ സ്ത്രീധനം നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ്.
Other News in this category



4malayalees Recommends