ക്രോയ്‌ഡോണ്‍ സെ. പോള്‍സ് മലങ്കര കത്തോലിക്കാ പള്ളിയില്‍ ഹാശ ആഴ്ച ശുശ്രൂഷകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ക്രോയ്‌ഡോണ്‍ സെ. പോള്‍സ് മലങ്കര കത്തോലിക്കാ പള്ളിയില്‍ ഹാശ ആഴ്ച ശുശ്രൂഷകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ക്രോയ്‌ഡോണ്‍ ; സെ. പോള്‍സ് മലങ്കര കത്തോലികക്ക ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് പത്താം തീയതി ഞായറാഴ്ച രണ്ടു മണി മുതല്‍ ഓശാന ഞായറാഴ്ച ശുശ്രൂഷകളോടുകൂടി ആരംഭം കുറിക്കും.

മുഖ്യ വികാരി റവ ഫാ ജോണ്‍ അലക്‌സിന്റെ കാര്‍മികത്വത്തില്‍ കാറ്റെര്‍ഹാം ഓണ്‍ ദി ഹില്‍ സെനിറ്ററി ഹാളില്‍ ഓശാന മുതല്‍ ഈസ്റ്റര്‍ വരെയുള്ള ശുശ്രൂഷകളാണ് നടക്കുന്നത്.

ദൈവ പുത്രനായ യേശു ക്രിസ്തുവിന്റെ പീഡാനുഭവങ്ങളും ക്രൂശു മരണവും ഓര്‍മ്മിപ്പിക്കുന്ന ഹാശാ ആഴ്ച ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിന് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി കമ്മറ്റി അംഗങ്ങള്‍ അറിയിച്ചു.

ദുഖവെള്ളി രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന ശുശ്രൂഷയില്‍ നേര്‍ച്ച കഞ്ഞി വിതരണത്തോടെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ അവസാനിക്കും.

സംഘാടകര്‍ വിശാലമായ കാര്‍ പാര്‍ക്കിംഗ് ഒരുക്കിയിട്ടുണ്ട്

ഹാളിന്റെ അഡ്രസ്

Centenary hall

Esendene road

Caterham on the Hill

Surrey

CR35PB

കൂടുതല്‍ വിവരങ്ങള്‍ക്ക്

റോയി മാത്യൂ (സെക്രട്ടറി) ; 07480495628

പ്രദീപ് ബാബു (ട്രസ്റ്റി) ; 07535761330

Other News in this category



4malayalees Recommends