ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ അല്മയര്‍ക്കായി ബൈബിള്‍ റിസോഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നു

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ അല്മയര്‍ക്കായി ബൈബിള്‍ റിസോഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നു
രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ ബൈബിള്‍ റിസോഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു .രൂപതയിലെ റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍സായ ബഹുമാനപെട്ട വൈദീകരുടെയും ബൈബിള്‍ അപ്പസ്റ്റോലറ്റ് കമ്മീഷന്‍ മെമ്പേഴ്‌സിന്റെയും സമ്മേളനത്തില്‍വച്ചാണ് രൂപത അധ്യക്ഷന്‍ അറിയിച്ചത് . തുടര്‍ന്ന് നടത്തിയ അനുഗ്രഹ പ്രഭാഷണത്തില്‍ ,നാം ഓരോരുത്തരും സുവിശേഷമാകുവാനും സുവിശേഷകന്റെ വേല ചെയ്യാന്‍ വിളിക്കപെട്ടവരുമാണെന്ന് അഭിവന്ദ്യ പിതാവ് ഓര്‍മിപ്പിക്കുകയും തദവസരത്തില്‍ ബൈബിള്‍ റിസോഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു. . യുവജന വചനപ്രഘോഷകര്‍ക്ക് പരിശീലനം കൊടുക്കാന്‍ അറിവും കഴിവും തീക്ഷ്ണതയുമുള്ള അല്‍മായ പ്രേഷിതരെ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് Bible Resource Person's Training Programme ആരംഭിക്കുന്നത് . സീറോ മലബാര്‍ സഭയിലെ പ്രഥമ ദൈവശാസ്ത്ര പഠനകേന്ദ്രമായ, വടവാതൂര്‍ സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തി ന്റെ (Pauratsya Vidhyapitham, Vadavathoor ) സഹകരണത്തോടെ ഓണ്‍ലൈനില്‍ നടത്തപ്പെടുന്ന ഈ ഒരു വര്‍ഷ കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. Dr Sebastian Kuttianickal course director ആയും Dr John Pulinthanthu Course moderator ആയും പ്രവര്‍ത്തിക്കും.


ഈ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ ആയിരിക്കും പിന്നീട് നമ്മുടെ യുവജനങ്ങളുടെ സഹകരണത്തോടെ കുട്ടികള്‍ക്കുവേണ്ടി ആരംഭിക്കുന്ന ബൈബിള്‍ കോഴ്‌സിന് റീജിയണല്‍ തലത്തില്‍ പരിശീലനം നല്‍കുന്നത്.


എല്ലാ മാസവും ഓണ്‍ലൈനായി നടത്തുന്ന ക്ലാസ്സുകളിലും ചര്‍ച്ചകളിലും പങ്കുചേര്‍ന്ന് വചനം പഠിക്കാനും, പ്രഘോഷിക്കാനും, പ്രഘോഷകരെ വാര്‍ത്തെടുക്കാനുമുള്ള അപ്പസ്‌തോലിക വിളി സ്വീകരിക്കുന്നവര്‍ താഴെ കാണുന്ന ഫോം പൂരിപ്പിച്ചു റെജിസ്ട്രര്‍ ചെയ്യൂക.


കൂടുതല്‍ വിവരങ്ങള്‍ക്കായി ബൈബിള്‍ റിസോഴ്‌സ് കോഓര്‍ഡിനേറ്റേഴ്‌സായ Sajan Sebastian (07735488623),

Murphy Thomas (07578649312)എന്നിവരുമായി ബന്ധപ്പെടുകയോ ബൈബിള്‍ അപ്പസ്റ്റോലെറ്റിന്റെ വെബ്‌സൈറ്റ് സന്ദര്ശിക്കുകയോ ചെയ്യുക.

https://forms.office.com/Pages/ResponsePage.aspx?id=_TZTq6nQiEKztxy6twlvnilzbtW2JFpXI_I0yuZIRUMlQ1M0hUMkY3S0hWUlRMRjFBS1AyRzZSWi4u

Other News in this category



4malayalees Recommends