പോര്‍ട്‌സ് മൗത്ത് ഔര്‍ ലേഡി ഓഫ് ദി നേറ്റിവിറ്റി മിഷനില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍

പോര്‍ട്‌സ് മൗത്ത് ഔര്‍ ലേഡി ഓഫ് ദി നേറ്റിവിറ്റി മിഷനില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍
പോര്‍ട്‌സ് മൗത്ത് . ഔര്‍ ലേഡി ഓഫ് നേറ്റിവിറ്റി സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കമാകും . ഇന്ന് രാവിലെ എട്ട് പതിനഞ്ചിനും , വൈകുന്നേരം മൂന്ന് മുപ്പതിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും , തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മുപ്പതിന് വിശുദ്ധ കുരിശിന്റെ വഴിയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും , പെസഹാ വ്യാഴാഴ്ച രാവിലെ പത്തര മുതല്‍ അഞ്ച് മുപ്പത് വരെ ദിവ്യകാരുണ്യ ആരാധന തുടര്‍ന്ന് പെസഹാ തിരുക്കര്‍മ്മങ്ങള്‍ , വിശുദ്ധ കുര്‍ബാന ,തുടന്ന് ദിവ്യകാരുണ്യ പ്രദിക്ഷണം . പീഡാനുഭവ വെള്ളി ഉച്ചക്ക് രണ്ട് മണിക്ക് പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍ . വിശുദ്ധ കുരിശിന്റെ വഴി , വലിയ ശനിയാഴ്ച ഒന്‍പതരയ്ക്ക് വിശുദ്ധ കുര്‍ബാന , ജ്ഞാനസ്‌നാന വൃത നവീകരണം , പുത്തന്‍ തീയും , വെള്ളവും വെഞ്ചരിപ്പ് ,.രാത്രി ഒന്‍പത് മണിക്ക് ഉയിര്‍പ്പ് തിരുക്കര്‍മ്മങ്ങള്‍ , ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച രാവിലെ എട്ട് പതിനഞ്ചിന് വിശുദ്ധ കുര്‍ബാന . തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ വിശുദ്ധ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും . മിഷന്‍ ഡയറക്ടര്‍ ഫാ. ജിനോ അരീക്കാട്ട് എം . സി . ബി . എസ് അറിയിച്ചു .

Other News in this category



4malayalees Recommends