പ്രെസ്റ്റന്‍ കത്തീഡ്രലിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കം

പ്രെസ്റ്റന്‍ കത്തീഡ്രലിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക്  ഇന്ന് തുടക്കം
പ്രെസ്റ്റന്‍ . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കമാകും , ഓശാന ഞായാറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ പത്തു മണിക്ക് നടക്കും. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും , പെസഹാ വ്യാഴാഴ്ച വൈകുന്നേരം ആറ് മണിക്ക് കാലുകഴുകല്‍ ശുശ്രൂഷ , പെസഹാ തിരുക്കര്‍മ്മങ്ങള്‍ , പീഡാനുഭവ വെള്ളി രാവിലെ പത്ത് മണിക്ക് , വലിയ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് വിശുദ്ധ കുര്‍ബാന , ജ്ഞാന സ്‌നാന വൃത നവീകരണം , പുത്തന്‍ തീയും , വെള്ളവും , ശനിയാഴ്ച രാത്രി എട്ട് മണിക്ക് ഉയിര്‍പ്പു തിരുക്കര്‍മ്മങ്ങള്‍ നടക്കും , ഈസ്റ്റര്‍ ദിനമായ ഞായാറാഴ്ച രാവിലെ ഒന്‍പത് മുപ്പതിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും , വിശുദ്ധവാരത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിക്കുമെന്ന് കത്തീഡ്രല്‍ വികാരി റെവ. ഡോ . ബാബു പുത്തന്‍പുരക്കല്‍ അറിയിച്ചു .



Other News in this category



4malayalees Recommends