യുഎസിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇന്ത്യക്കും ആശങ്കയുണ്ട്: ആന്റണി ബ്ലിങ്കന് മറുപടി നല്‍കി വിദേശകാര്യ മന്ത്രി

യുഎസിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇന്ത്യക്കും ആശങ്കയുണ്ട്: ആന്റണി ബ്ലിങ്കന് മറുപടി നല്‍കി വിദേശകാര്യ മന്ത്രി
മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. യുഎസിലും മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ട്, അതില്‍ ഇന്ത്യയ്ക്കും ആശങ്കയുണ്ടെന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം. മനുഷ്യാവകാശ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയ യുഎസ് നിലപാടിന് പിന്നില്‍ അമേരിക്കന്‍ ലോബികളുടെയും വോട്ട് ബാങ്കിന്റെയും താല്‍പര്യമാണ് എന്നും എസ് ജയശങ്കര്‍ ചുണ്ടിക്കാട്ടി.

മനുഷ്യാവകാശ ലംഘനങ്ങളുടെ വിഷയത്തില്‍ അമേരിക്കന്‍ ലോബികളുടെയും വോട്ട് ബാങ്കിന്റെയും താല്‍പര്യമാണെന്നായിരുന്നു പ്രതികരണം. 'ജനങ്ങള്‍ക്ക് നമ്മളെക്കുറിച്ച് ഓരോ കാഴ്ചപ്പാടുണ്ട്. നമുക്കും അവരുടെ ലോബികളെക്കുറിച്ചും വോട്ട് ബാങ്കുകളെക്കുറിച്ചും അറിയാം.'ഇന്ത്യയെ കുറിച്ച് ആളുകള്‍ക്ക് കാഴ്ചപ്പാടുകള്‍ ഉണ്ടാകാന്‍ അര്‍ഹതയുണ്ട്. അതേസമയം, അമേരിക്കയുടേതുള്‍പ്പെടെയുള്ള മറ്റ് ആളുകളുടെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ച് ഇന്ത്യയ്ക്കും അതിന്റെതായ കാഴ്ചപ്പാടുകളുണ്ട്. പ്രത്യേകിച്ചും നമ്മുടെ സമൂഹത്തെ അതു ബാധിക്കുമ്പോള്‍' എന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍.

വിദേശകാര്യമന്ത്രി എസ് ജയശങ്കറും പ്രതിരോധ മന്ത്രി രാജനാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഉള്‍പ്പെടെ നടത്തിയ സംയുക്ത പത്രസമ്മേളനത്തിനിടെ ആയിരുന്നു ഇന്ത്യയെ വിമര്‍ശിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ രംഗത്തെത്തിയത്. ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി ഔദ്യോഗികമായ ചില റിപ്പോര്‍ട്ടുകളുണ്ടെന്നും ആന്റണി ബ്ലിങ്കണ്‍ ചൂണ്ടിക്കാട്ടി.

Other News in this category



4malayalees Recommends