സെന്റ് ഗ്രീഗോറിയോസ് മഹാഇടവകയുടെ ദു:ഖവെള്ളി ശുശ്രൂഷകള്‍ക്ക് റവ. തോമസ് റമ്പാന്‍ നേതൃത്വം നല്‍കി

സെന്റ് ഗ്രീഗോറിയോസ് മഹാഇടവകയുടെ ദു:ഖവെള്ളി ശുശ്രൂഷകള്‍ക്ക് റവ. തോമസ് റമ്പാന്‍ നേതൃത്വം നല്‍കി
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹഇടവകയുടെ ദു:ഖവെള്ളി ശുശ്രൂഷകള്‍ക്ക് മലങ്കര സഭയുടെ കല്ക്കത്താ ഭദ്രാസന സെക്രട്ടറിയും, കുവൈറ്റ് മഹാ ഇടവകയുടെ മുന്‍ വികാരിയുമായിരുന്ന റവ. തോമസ് റമ്പാന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ജിജു ജോര്‍ജ്ജ്, സഹവികാരി ലിജു കെ. പൊന്നച്ചന്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

മാനവരാശിയുടെ രക്ഷയ്ക്കായി ത്രിത്വത്തിലെ രണ്ടാമനായ ക്രിസ്തു കുരിശു മരണം വരിച്ചതിന്റെ ത്യാഗസ്മരണ പുതുക്കി ജലീബ് ഇന്ത്യന്‍ സെന്റ്രല്‍ സ്‌ക്കൂളില്‍ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷയില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു.



Other News in this category



4malayalees Recommends