കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ഉയര്‍പ്പ് പെരുന്നാള്‍ കൊണ്ടാടി

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ഉയര്‍പ്പ് പെരുന്നാള്‍ കൊണ്ടാടി
കുവൈറ്റ് : മരണത്തെ ജയിച്ച് ഉയര്‍ത്തെഴുന്നേറ്റവനായ ക്രിസ്തു മാനവകുലത്തിനു നല്‍കിയ സമാധാനത്തിന്റെയും പ്രത്യാശയുടേയും സന്ദേശത്തെ അനുസ്മരിച്ച് കുവൈറ്റ് ഓര്‍ത്തഡോക്‌സ് സമൂഹം ഉയര്‍പ്പ് പെരുന്നാള്‍ കൊണ്ടാടി.

സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ഉയര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര സഭയുടെ കല്ക്കത്താ ഭദ്രാസന സെക്രട്ടറി റവ. തോമസ് റമ്പാന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആയിരങ്ങള്‍ ഭക്തിപുരസ്സരം പങ്കെടുത്ത ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. ജിജു ജോര്‍ജ്ജ്, സഹവികാരി ലിജു കെ. പൊന്നച്ചന്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

Other News in this category



4malayalees Recommends