വിശുദ്ധ മാര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ പെരുന്നാള്‍ ഏപ്രില്‍ 24 ഞായറാഴ്ച കൊണ്ടാടുന്നു

വിശുദ്ധ മാര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ പെരുന്നാള്‍  ഏപ്രില്‍ 24 ഞായറാഴ്ച കൊണ്ടാടുന്നു
സുവിശേഷകനായ വിശുദ്ധ മാര്‍ക്കോസിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഇംഗ്ലണ്ടിലെ ഹാംഷെയറിലുള്ള ക്‌നാനായ ദൈവാലയത്തിന്റെ പ്രഥമ വലിയ പെരുന്നാള്‍ ഏപ്രില്‍ 24 ഞായറാഴ്ച ബേസിംഗ്‌സ്റ്റോക്ക് സെന്റ് മാര്‍ക്ക് ദൈവാലയത്തില്‍ വെച്ച് നടത്തപ്പെടുവാന്‍ ദൈവത്തില്‍ ശരണപ്പെടുന്നു.

പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് റവ.ഫാദര്‍ സജി എബ്രഹാം കാര്‍മികത്വം വഹിക്കും.


വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് നടത്തപെടുന്ന പെരുന്നാള്‍ റാസയിലും ഹാംഷെയറിലും പരിസരപ്രദേശങ്ങളിലുമുള്ള വിശ്വാസികള്‍ സംബന്ധിക്കും.


എല്ലാ മാസവും നാലാം ഞായറാഴ്ചയാണ് വിശുദ്ധ കുര്‍ബ്ബാന.



ഹാംഷെയറിലും പരിസരപ്രദേശങ്ങളായ Reading

Aldershot

Southamption

Basingstoke

Newburey

Swindon

bournemouth

Oxford

തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന ക്‌നാനായ സഹോദരങ്ങള്‍ ഇടവകയുടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ അറിയുവാന്‍ താഴെ കാണുന്ന നംബറുകളില്‍ കോണ്‍ടാക്റ്റ് ചെയ്യുക.

ഈ പ്രദേശങ്ങളില്‍ പഠനത്തിനായി വന്നിരിക്കുന്ന കുട്ടികളും ആരാധനകളില്‍ വന്ന് സംബന്ധിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും കൂടി അഭ്യര്‍ത്ഥിക്കുന്നു.



+44 7944 397832 (ജോമോന്‍, സെക്രട്ടറി)


+44 7577 738234 (എബി, ട്രസ്റ്റി)


Other News in this category



4malayalees Recommends