സാന്‍ ആന്റ്റോണിയോ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തോഡോക്‌സ് ദേവാലയ കൂദാശ 2022 ഏപ്രില്‍ 29,30 മെയ് 1 (വെള്ളി, ശനി, ഞായര്‍ ) തീയതികളില്‍

സാന്‍ ആന്റ്റോണിയോ സെന്റ് ജോര്‍ജ്ജ്  ഓര്‍ത്തോഡോക്‌സ് ദേവാലയ കൂദാശ 2022  ഏപ്രില്‍  29,30  മെയ് 1 (വെള്ളി, ശനി, ഞായര്‍ )  തീയതികളില്‍
സാന്‍ ആന്റ്റോണിയോ: സാന്‍ ആന്റ്റോണിയോ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ കൂദാശയും, ഗീവര്‍ഗ്ഗീസ് സഹദായുടെ പെരുന്നാളും 2022 ഏപ്രില്‍ 29,30 മെയ് 1 (വെള്ളി, ശനി, ഞായര്‍ ) തീയതികളില്‍ നടക്കും. മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് മെത്രാപ്പോലീത്താ ദേവാലയ കൂദാശക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഏപ്രില്‍ 29 വെള്ളിയാഴ്ച വൈകിട്ട് 5ന് സ്വീകരണവും, കുരിശടി കൂദാശയും സന്ധ്യാനമസ്‌കാരവും, ദേവാലയ കൂദാശയുടെ ഒന്നാം ഘട്ടവും നടക്കും. ഏപ്രില്‍ 30 ശനിയാഴ്ച രാവിലെ 7.00ന് പ്രഭാത നമസ്‌കാരത്തോടെ കൂദാശയുടെ രണ്ടും മൂന്നും ഘട്ടങ്ങളും വി. കുര്‍ബാനയും, ആശീര്‍വാദവും സ്‌നേഹവിരുന്നും നടക്കും. മെയ് 1 ഞായറാഴ്ച രാവിലെ 830 ന് പ്രഭാത നമസ്‌കാരത്തോടെ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ പെരുന്നാളും, വിശുദ്ധ കുര്‍ബാനയും, ആശീര്‍വാദവും സ്‌നേഹവിരുന്നും നടക്കും

2003 ഡിസംബര്‍ 3 ന് ഭാഗ്യ സ്മരണാര്‍ഹനായ അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹ ആശിസുകളോട് കൂടി ആരാധന ആരംഭിച്ച സെന്റ് ജോര്‍ജ്ജ് ഓര്‍ത്തോഡോക്‌സ് ദേവാലയം അതിന്റെ ചരിത്രനാഴിക കല്ലില്‍ ഒരു പുതിയ അദ്ധ്യായം കൂടി വിരചിതമാകുകയാണ്. സാന്‍ ആന്റ്റോണിയോ പട്ടണത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കത്തക്ക വിധത്തില്‍ 2.30 ഏക്കര്‍ സ്ഥലത്താണ് പുതിയ ദേവാലയം ഒരുങ്ങിയിരിക്കുന്നത്. വിശുദ്ധ മൂറോന്‍ കൂദാശയിലും , വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ പെരുന്നാളിലും ഏവരുടെയും പ്രാര്‍ഥനാപൂര്‍വ്വമായ സാന്നിധ്യം സവിനയം ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ.സുനോജ് ഉമ്മന്‍ മാലിയില്‍ അറിയിക്കുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ.സുനോജ് ഉമ്മന്‍ മാലിയില്‍ (വികാരി)2486882122

ശ്രി.എല്‍ദോ ജേക്കബ് (ട്രസ്‌റി) 214 728 7338

ശ്രി.ജിജോ ജോണ്‍സണ്‍ (സെക്രട്ടറി) 786 201 7459

ശ്രി.മാത്യു പുഞ്ചമണ്ണില്‍ 2107489740.(പെരുന്നാള്‍ കോഓര്‍ഡിനേറ്റര്‍)


St. George Indian Orthodox Church

8645 Abe Lincoln, San Antonio, TX, 78240

http://www.stgeorgesanantonio.com


Other News in this category4malayalees Recommends