ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ മഡ് ജുഗോറി തീര്‍ഥാടനം നടത്തി

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ മഡ് ജുഗോറി തീര്‍ഥാടനം നടത്തി
ബര്‍മിംഗ്ഹാം . ലോകപ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മെഡ്ജുഗോറിയിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ തീര്‍ഥാടനം നടത്തി , രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ തീര്‍ഥാടനത്തില്‍ വികാരി ജെനെറല്‍ മോണ്‍ . ജിനോ അരീക്കാട്ട് എം . സി. ബി . എസ് , റെവ ഫാ. ജോ മൂലശ്ശേരി വി . സി . റെവ. ഫാ. മാത്യു മുള യോലി ,റെവ . ഫാ. ആന്‍ഡ്രൂസ് ചെതലന്‍ ,ബഹു സിസ്റ്റേഴ്‌സ് രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി അല്മായരും ഉള്‍പ്പടെ നൂറ്റി ഇരുപത്തിയാറോളം പേര്‍ പങ്കെടുത്തു . സന്ദര്‍ശന വേളയില്‍ മെഡ്ജുഗോറിയിലെ അപ്പസ്‌തോലിക് ആര്‍ച്ച് ബിഷപ് ആല്‍ഡോ കവല്ലി യുമായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കൂടിക്കാഴ്ച നടത്തി .


Other News in this category



4malayalees Recommends