മിഷിഗണ്‍ റോച്ചസ്റ്റര്‍ ഹില്‍സ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദൈവാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് അനുഗ്രഹീതമായ തുടക്കം

മിഷിഗണ്‍ റോച്ചസ്റ്റര്‍ ഹില്‍സ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദൈവാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് അനുഗ്രഹീതമായ തുടക്കം
Dteroit: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലുള്‍പ്പെട്ട റോച്ചസ്റ്റര്‍ ഹില്‍സ് സെന്റ് ഗ്രീഗോറിയോസ് ഇടവക അനുഗ്രഹകരമായ 25 വര്‍ഷങ്ങള്‍ പിന്നിടുന്നു. പരിശുദ്ധ കാതോലിക്കാ ബാവാ മോറോന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിതീയന്‍, ഭദ്രാസന അസിസ്റ്റന്റ്റ് മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടര്‍ സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ എന്നിവരുടെ അനുഗ്രഹാശീര്‍വാദത്തോടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇടവക ദിനമായ 2022 ഏപ്രില്‍ മാസം 24 മുതല്‍ പെരുന്നാള്‍ ദിനമായ നവംബര്‍ മാസം 5 വരെയാണ് സില്‍വര്‍ ജൂബിലി ആഘോഷ ക്രമീകരണങ്ങള്‍. ഇടവക ദിനത്തോടനുബന്ധിച്ച് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗമായ Rev. Fr. Dr. Mathew Koshy സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു. ദൈവ പരിപാലനയുടെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഇടവക, പരിശുദ്ധ ബാവാതിരുമേനിയുടെ 'സഹോദരന്‍' ചാരിറ്റി പദ്ധതിയിലൂടെ, സഭയുടെ കോട്ടയം ഭദ്രാസനത്തിലുള്‍പ്പെട്ട വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് പള്ളി ഇടവകാംഗത്തിന് ഒരു ഭവനം നിര്‍മിച്ച് നല്‍കുന്നു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാകുന്ന പക്ഷം, 'സഹോദരന്‍ ' പദ്ധതിയിലൂടെ പൂര്‍ണമായി പൂര്‍ത്തീകരിക്കപ്പെടുന്ന ആദ്യ ഭവനമായിരിക്കുമിത്.

സില്‍വര്‍ ജൂബിലി സൂവനീര്‍ പ്രകാശനം, Founding members, ഇടവകയിലെ Senior Citizens എന്നിവര്‍ക്ക് സമുചിതമായ ആദരം, M.M.V.S, M.G.O.C.S.M, Sunday School, Prayer Meeting തുടങ്ങിയ അദ്ധ്യാത്മീക സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിവിധ Mission, Chartiy, Communtiy Otureach programs, വിശ്വാസ പഠന ക്ലാസുകള്‍, വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള സെമിനാറുകള്‍ തുടങ്ങി വിവിധ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ ക്രമീകരിക്കുന്നത്. 2022 നവംബര്‍ മാസം 4,5 തീയതികളിലായി തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോക്ടര്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന വലിയ പെരുന്നാളിനോടനുബന്ധിച്ച് ആഘോഷ പരിപാടികള്‍ പൂര്‍ത്തീകരിക്കപ്പെടും.

*കൂടുതല്‍ വിവരങ്ങള്‍ക്ക്*

Fr.P.C.George (Vicar) 2488053223

Mr. Shine T David: 5863599502(Treasurer)

Mr. Jebu Mathew: 8484686034( Secretary)

Mr. Joji Alex: 5865560917 (Silver Jubilee General Convenor)

Mr.Tiji.K.Joy 3133182685 (Silver Jubilee Souvenir Editor)


Other News in this category



4malayalees Recommends