ഒരുമിച്ച് ഒരേ ലക്ഷ്യവുമായി: നാലാമത് വാര്‍ഷീക 5 കെ സീറോ റണ്‍/വാക്ക് ന്യൂജേഴ്‌സിയിലെ സ്‌കില്‍മാനില്‍ മെയ് 21ന്

ഒരുമിച്ച് ഒരേ ലക്ഷ്യവുമായി: നാലാമത് വാര്‍ഷീക 5 കെ സീറോ റണ്‍/വാക്ക് ന്യൂജേഴ്‌സിയിലെ സ്‌കില്‍മാനില്‍ മെയ് 21ന്
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സങ്കടിപ്പിക്കുന്ന നാലാമത് വാര്‍ഷീക 5കെ സീറോ റണ്‍/ വാക്ക് ന്യൂജേഴ്‌സിയിലെ സ്‌കില്‍മാന്‍ പാര്‍ക്കില്‍ വച്ച് മെയ് 21ന് ശനിയാഴ്ച രാവിലെ 7 മണി മുതല്‍ നടത്തപ്പെടും.


(Location Address: Main Blvd W & Belle Mead Bladensburg Rd, Skillman, NJ 08558).


ഇതിലൂടെ സ്വരൂപിക്കുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, യുവജന മിഷന്‍ യാത്രകള്‍, സേവന പഠന യാത്രകള്‍ എന്നിവക്കായി ഉപയോഗിക്കാനാണ് 5 കെ റണ്‍ /വാക്ക് ലക്ഷ്യമിടുന്നത്.


സെന്റ് തോമസ് യുവജന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ ഉദ്യമത്തിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 250ല്‍ പരം ആളുകള്‍ ഇതിനോടകം പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ഏകദേശം 500 പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.


രജിസ്‌ട്രേഷന്‍ ഫീസ് ഒരാള്‍ക്ക് 30 ഡോളറും, കുട്ടികള്‍ക്ക് 10 ഡോളറും, നാലുപേരടങ്ങുന്ന കുടുംബത്തിന് 100 ഡോളറുമായി നിജപ്പെടുത്തിയിരിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീം അംഗങ്ങള്‍ മെയ് 15 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.


അമേരിക്കയിലുള്ള എല്ലാ മലയാളികള്‍ക്കും, മലയാളി സംഘടനകള്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ നടത്തപ്പെടും. പുരുഷ/സ്ത്രീ വിഭാഗത്തില്‍ നടക്കുന്ന മത്സരവിജയികള്‍ക്ക് ഓരോ ഇനത്തിനും ഒന്നും,രണ്ടും,മൂന്നും സമ്മാനങ്ങള്‍ നല്‍കുന്നതാണ്.


5കെ റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്ക് ടി ഷര്‍ട്ടും രുചികരമായ 'ബാര്‍ബിക്യൂ'വും ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നും സഘാടകര്‍ അറിയിക്കുന്നു.


ഫൊറോനാ ഇടവകയുടെ യുവജന വിഭാഗം മുന്‍കൈ എടുത്തു നടത്തുന്ന ഇത്തരത്തിലുള്ള ഉദ്യമങ്ങളെ വികാരി ഫാ. ആന്റണി പുല്ലുകാട്ട് അഭിനന്ദിച്ചു.


5 കെ സീറോ റണ്‍/ വാക്ക് ന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ജോയാലുക്കാസാണ്.


ഗോള്‍ഡ് സ്‌പോണ്‍സര്‍ ഓറഡൈം കോര്‍പറേഷനും, സില്‍വര്‍ സ്‌പോണ്‍സര്‍ ഡെയിലി ഡിലൈറ്റും ആണ്.


യൂണിറ്റി ബാങ്ക്, സിയാലോജിക് എന്നിവര്‍ ബ്രോണ്‍സ് സ്‌പോണ്‍സേഴ്‌സും, റിയ ട്രാവെല്‍സ്, റോയല്‍ ഇന്ത്യ, ഷൈനിങ് എയിസ്, സിറിയക് കുന്നത്ത് സി.പി.എ, പ്രൈം സി.പി.എ, പ്രൈം ഹോം ആന്‍ഡ് എസ്റ്റേറ്റ്‌സ് എന്നിവരാണ് മറ്റ് സ്‌പോണ്‍സര്‍മാര്‍.


നാലാമത് വാര്‍ഷിക സീറോ 5കെ റണ്‍/വാക്ക് നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും, സ്‌പോണ്‍സര്‍ഷിപ്പിനും ബന്ധപ്പെടുക.


ജെയിംസ് മാത്യു (973) 8764930, ടോം നെറ്റിക്കാടന്‍ (201) 8736083, ജിം ജോസ് (551)2207920, ഫെബിന്‍ സ്റ്റീവ് ജോസ് (732) 86976984, സ്റ്റെഫി ഓലിക്കല്‍ (973) 0500271.


ഓണ്‍ലൈനില്‍ രെജിസ്റ്റര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യുക (https://stsmcc.breezechms.com/form/2022്യെൃo5K)


വെബ്: https://www.stthomassyronj.org/fhsportsevents


Email:s yro5k@stthomsayronj.org


Other News in this category4malayalees Recommends