യാത്രകള്‍ക്കായി ഓസ്‌ട്രേലിയക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടയായി ഇന്ത്യ; കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് അതിര്‍ത്തികള്‍ തുറന്നതോടെ മുന്‍നിര ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറിയെന്ന് റിപ്പോര്‍ട്ട്

യാത്രകള്‍ക്കായി ഓസ്‌ട്രേലിയക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടയായി ഇന്ത്യ; കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് അതിര്‍ത്തികള്‍ തുറന്നതോടെ മുന്‍നിര ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറിയെന്ന് റിപ്പോര്‍ട്ട്

കോവിഡ് മൂലം നിന്ന യാത്രാവിലക്കുകള്‍ പിന്‍വലിച്ച് അതിര്‍ത്തികള്‍ തുറന്നതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ജനതയുടെ യാത്രകള്‍ക്കുള്ള പ്രിയപ്പെട്ട ലക്ഷ്യകേന്ദ്രമായി ഇന്ത്യ. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നല്‍കുന്ന ട്രാവല്‍ ഡാറ്റ പ്രകാരം ഫെബ്രുവരിയില്‍ 20,000ലേറെ ഓസ്‌ട്രേലിയക്കാരാണ് ഇന്ത്യയില്‍ യാത്ര ചെയ്ത് മടങ്ങിയത്.


12,760 യാത്രകള്‍ നടന്ന യുഎസ്എയെയും, 8150 യാത്രകള്‍ നടന്ന യുകെയെയും മറികടന്നാണ് ഇന്ത്യയിലേക്കുള്ള യാത്ര കുതിച്ചുയര്‍ന്നത്. 2022 ഫെബ്രുവരിയില്‍ 9380 ഇന്ത്യന്‍ ടൂസ്റ്റുകള്‍ ഓസ്‌ട്രേലിയ സന്ദര്‍ശിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഓസ്‌ട്രേലിയയില്‍ നിന്നും ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത് യുകെയിലേക്കാണ്, 13,440 ട്രിപ്പുകള്‍.

2020ലെ എബിഎസ് റിപ്പോര്‍ട്ട് പ്രകാരം ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ കുടിയേറ്റ വിഭാഗമാണ് ഇന്ത്യന്‍ വംശജര്‍. 7,21,000 ഇന്ത്യന്‍ വംശജര്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. 9,80,400 കുടിയേറ്റക്കാരുമായി ഇംഗ്ലണ്ടാണ് അവിടെയും ഒന്നാം സ്ഥാനത്ത്.

ഈ മാസം ആദ്യം ഓസ്‌ട്രേലിയയിലെ ഏറ്റവും കൂടുതല്‍ വിമാനങ്ങളുള്ള എയര്‍ലൈന്‍ കമ്പനി ക്വാണ്ടാസ് ഇന്ത്യയിലേക്ക് പുതിയ ഡയറക്ട് റൂട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 14 മുതല്‍ ക്വാണ്ടാസ് സിഡ്‌നിയില്‍ നിന്നും ബെംഗളൂരുവിലേക്ക് നോണ്‍-സ്‌റ്റോപ്പ് ഫ്‌ളൈറ്റ് ആരംഭിക്കും.

ആഴ്ചയില്‍ നാല് വിമാനങ്ങളാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനും, സിഡ്‌നിയിലെ കിംഗ്‌സ്‌ഫോര്‍ഡ് സ്മിത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയില്‍ സര്‍വ്വീസ് നടത്തുക.
Other News in this category



4malayalees Recommends