ക്യൂന്‍സ്‌ലാന്‍ഡില്‍ വരാനിരിക്കുന്നത് 10 മാസം നീളുന്ന മഴ; ദിവസങ്ങള്‍ക്കുള്ളില്‍ അപൂര്‍വ്വ കാലാവസ്ഥാ പ്രതിഭാസത്തിന് തുടക്കം; വെള്ളപ്പൊക്കം ഏറെക്കുറെ ഉറപ്പ്?

ക്യൂന്‍സ്‌ലാന്‍ഡില്‍ വരാനിരിക്കുന്നത് 10 മാസം നീളുന്ന മഴ; ദിവസങ്ങള്‍ക്കുള്ളില്‍ അപൂര്‍വ്വ കാലാവസ്ഥാ പ്രതിഭാസത്തിന് തുടക്കം; വെള്ളപ്പൊക്കം ഏറെക്കുറെ ഉറപ്പ്?

ക്യൂന്‍സ്‌ലാന്‍ഡിനെ മഴയില്‍ മുക്കാന്‍ അപൂര്‍വ്വ കാലാവസ്ഥാ പ്രതിഭാസം രൂപപ്പെടുന്നതായി മുന്നറിയിപ്പ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ മാറ്റം സ്റ്റേറ്റില്‍ ആഞ്ഞടിക്കും. ഇതോടെ സ്‌റ്റേറ്റിലെ പല ഭാഗങ്ങളിലും 10 മാസത്തോളം നീണ്ടുനില്‍ക്കുന്ന മഴയ്ക്കാണ് തുടക്കമാകുന്നത്.


ശക്തമായ ഇടിമിന്നലിനൊപ്പം മഴയും കനക്കുന്നതോടെ വെള്ളപ്പൊക്കം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സണ്‍ഷൈന്‍ സ്റ്റേറ്റില്‍ റെക്കോര്‍ഡ് തകര്‍ക്കുന്ന മഴയാണ് പെയ്തിറങ്ങുകയെന്ന് സ്‌കൈ ന്യൂസ് സീനിയര്‍ മീറ്റിയോറോളജിസ്റ്റ് തോമസ് സോണ്ടേഴ്‌സ് പറഞ്ഞു. ചില ഭാഗങ്ങളില്‍ 200 മുതല്‍ 250 എംഎം വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്.

വ്യാഴാഴ്ച മുതല്‍ സതേണ്‍, സൗത്ത് ഈസ്റ്റ് ക്യൂന്‍സ്‌ലാന്‍ഡ് മേഖലകളില്‍ മഴയും, ഇടിമിന്നലും ആരംഭിക്കുമെന്നാണ് കരുതുന്നത്. വീക്കെന്‍ഡില്‍ സെന്‍ഡ്രല്‍, ട്രോപ്പിക്കല്‍ മേഖലകളിലേക്കും മഴ നീങ്ങും. സൗത്ത് ഈസ്റ്റ് മേഖലയില്‍ ഇടിമിന്നല്‍ കാര്യമാകില്ലെന്നാണ് മീറ്റിയോറോളജി ബ്യൂറോയുടെ നിഗമനം.

തിങ്കളാഴ്ച മുതല്‍ മഴ ശക്തമാകുകയും ചെയ്യും. സ്‌റ്റേറ്റിലെ പ്രതിമാസ ശരാശരിക്ക് മുകളിലാണ് ക്യൂന്‍സ്‌ലാന്‍ഡിന് മുകളില്‍ രൂപമെടുക്കുന്ന കാലാവസ്ഥാ പ്രതിഭാസം മഴ സമ്മാനിക്കുക.
Other News in this category



4malayalees Recommends