ജോലിയും, മോര്‍ട്ട്‌ഗേജും ഉണ്ടായിട്ടും പെര്‍ത്തിലെ താമസക്കാര്‍ ജീവിക്കാന്‍ ചാരിറ്റികളുടെ സഹായം തേടുന്നു; ഭക്ഷണത്തിനും, താമസത്തിനും പണം കണ്ടെത്താന്‍ വിഷമിക്കുന്നു

ജോലിയും, മോര്‍ട്ട്‌ഗേജും ഉണ്ടായിട്ടും പെര്‍ത്തിലെ താമസക്കാര്‍ ജീവിക്കാന്‍ ചാരിറ്റികളുടെ സഹായം തേടുന്നു; ഭക്ഷണത്തിനും, താമസത്തിനും പണം കണ്ടെത്താന്‍ വിഷമിക്കുന്നു

ജോലിയും, മോര്‍ട്ട്‌ഗേജും വരെ ഉണ്ടായിട്ടും ഭക്ഷണം കഴിക്കാനോ, വാടക നല്‍കാനോ കഴിയാതെ ചാരിറ്റികളുടെ സഹായം തേടുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.


ജീവിതച്ചെലവ് കുതിച്ചുയരുന്നതാണ് കൂടുതല്‍ ആളുകളെ തങ്ങളെ പോലുള്ളവരുടെ സേവനങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കുന്നതെന്ന് ആംഗ്ലികെയര്‍ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് ഗ്ലാസണ്‍ പറഞ്ഞു. ഒരു വരുമാന ശ്രോതസ്സ് ഉണ്ടായിരുന്നിട്ടും ഇതാണ് സ്ഥിതിയെന്ന് ഗ്ലാസണ്‍ ചൂണ്ടിക്കാണിച്ചു.

തങ്ങളുടെ സേവനങ്ങള്‍ തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിരിക്കുകയാണെന്ന് ഗ്ലാസണ്‍ പറഞ്ഞു. വൈദ്യുതി, പെട്രോള്‍ വില, പലിശ നിരക്ക് എന്നിവയെല്ലാം ജനങ്ങളെ സാരമായി ബാധിക്കുന്ന അവസ്ഥയാണ്.

ജോലി ചെയ്തിട്ടും ദരിദ്രരായി കഴിയുന്ന ഒരു വിഭാഗം ആളുകളില്‍ നിന്നും സഹായാഭ്യര്‍ത്ഥന വര്‍ദ്ധിച്ച് വരികയാണെന്ന് ഫുഡ്ബാങ്ക് വെസ്റ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് കെയ്റ്റ് ഒ'ഹാര പറഞ്ഞു. ഇത്തരം ജനങ്ങളെ സഹായിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വെസ്റ്റ് ഓസ്‌ട്രേലിയ ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടില്ല.
Other News in this category



4malayalees Recommends