വിവിധ രാജ്യങ്ങളില്‍ ഒരു മാസത്തിനുള്ളില്‍ ഇരുന്നൂറിലേറെ കുട്ടികള്‍ക്ക് കരള്‍ വീത്തം ; ഓസ്‌ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുന്നു ; രോഗം ഗുരുതരമാണെന്നും വിശദീകരിക്കാന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

വിവിധ രാജ്യങ്ങളില്‍ ഒരു മാസത്തിനുള്ളില്‍ ഇരുന്നൂറിലേറെ കുട്ടികള്‍ക്ക് കരള്‍ വീത്തം ; ഓസ്‌ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുന്നു ; രോഗം ഗുരുതരമാണെന്നും വിശദീകരിക്കാന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്
കുട്ടികളിലെ രോഗ ബാധ ആശങ്കയാകുകയാണ്. ആരോഗ്യമുള്ള കുട്ടികള്‍ക്ക് പോലും ഹെപ്പറൈറ്റിസ് രോഗം ബാധിച്ചു തുടങ്ങിയതാണ് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. രോഗം പലരിലും ഗുരുതരമാണെന്നും വിശദീകരിക്കാനാകുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ ആദ്യം ഇംഗ്ലണ്ടിലാണ് കുട്ടികളില്‍ ഇത്തരം കേസുകള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയത്. നിലവില്‍ ബ്രിട്ടനില്‍ 100 ലധികം ഹെപ്പെറ്റൈറ്റിസ് കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

രോഗ കാരണമായ വകഭേദം അജ്ഞാതമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.അസുഖ ബാധിതരായ 17 കുട്ടികള്‍ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായി വന്നെന്നും കുറഞ്ഞത് ഒരു കുട്ടിക്കെങ്കിലും ജീവഹാനി ഉണ്ടായിട്ടുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.

മെയ് 1വരെ, 20 രാജ്യങ്ങളില്‍ നിന്നായി കുറഞ്ഞത് 228 ഹെപ്പറ്റൈറ്റിസ് കേസുകളെങ്കിലും ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും, ഇതില്‍ 50 ലധികം കേസുകളില്‍ അന്വേഷണം തുടരുകയാണെന്നും ലോകാരോഗ്യ സംഘടന വക്താവ് താരിക് ജസരെവിക് അറിയിച്ചു.ഹെപ്പറ്റൈറ്റിസ് കേസുകളില്‍ വര്‍ദ്ധനവുണ്ടായതാണോ അതോ കേസുകളെ പറ്റിയുള്ള അവബോധം വര്‍ദ്ധിച്ചതാണോ രോഗബധിതരായി കുട്ടികളുടെ എണ്ണം കൂടാന് കാരണമെന്ന് വ്യക്തമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഭൂരിഭാഗം കേസുകളും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണെന്നാണ് കണക്കുകള്‍. ഓസ്‌ട്രേലിയയില്‍ ഇതുവരെ കുട്ടികളില്‍ ഇത്തരം കേസുകള്‍ രിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ലോകത്തില്‍ ഇത് വരെ ഹെപ്പറ്റെറ്റസിന്റെ അഞ്ച് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, നിലവില്‍ തിരച്ചറിയപ്പെട്ട അഞ്ച് വൈറസുകള്‍ക്ക് പുറമെയുള്ള വൈറസിനെ കണ്ടെത്തുകയാണെങ്കില്‍ അത് കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആദ്യമാണെന്നും യുഎന്‍എസ് ഡബ്ല്യുവിലെ പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം പ്രൊഫസര്‍ പീറ്റര്‍ വൈറ്റ് പറഞ്ഞു.

എന്നാല്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കേസുകളില്‍ സാധാരണ കണ്ട് വരുന്ന വൈറസുകളുടെ സാന്നിധ്യം തിരിച്ചറിയപ്പെട്ടില്ലെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ വിശദീകരണം.

കുട്ടികളില്‍ കരള്‍വീക്കം ഉണ്ടാക്കുന്ന എഫ് ടൈപ്പ് 41 എന്ന് വിളിക്കപ്പെടുന്ന ഒരു തരം അഡെനോവൈറസാണ് രോഗത്തിന്റ വ്യാപനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കിന്ന കേസുകളില്‍ കുറഞ്ഞത് 74 എണ്ണത്തിലെങ്കിലും അഡെനോവൈറസ് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന പറയുന്നു. അതില്‍ 18 എണ്ണം F41 വൈറസ് വകഭേദം ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.പല കേസുകളിലും മഞ്ഞപ്പിത്തം, വയറുവേദന, വയറിളക്കം, ഛര്‍ദ്ദി എന്നിവയുള്‍പ്പെടെ ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ അസാധാരണമായ കേസുകളൊന്നും ഉണ്ടായിട്ടില്ലെന്നും, തുടര്‍ച്ചയായ നിരീക്ഷണം നടക്കുന്നുണ്ടെന്നും ഗ്യാസ്‌ട്രോഎന്‍ട്രോളജിക്കല്‍ സൊസൈറ്റി ഓഫ് ഓസ്‌ട്രേലിയ വ്യക്തമാക്കിയിട്ടുണ്ട്.ഛര്‍ദ്ദി, വയറുവേദന, വിശപ്പില്ലായ്മ, 38Cന് മുകളില്‍ ഉള്ള പനി എന്നിവയുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യ സഹായം തേടണമെന്നാണ് നിര്‍ദ്ദേശം.

Other News in this category



4malayalees Recommends