സെന്‍ട്രല്‍ ക്യൂന്‍സ്‌ലാന്റില്‍ ആറ് മണിക്കൂര്‍ ഡേകെയര്‍ ബസില്‍ കുടുങ്ങി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നെവാ ഓസ്റ്റിന്‍ ആരോഗ്യനില വീണ്ടെടുത്തു ; ഐസിയുവില്‍ നിന്ന് മാറ്റി

സെന്‍ട്രല്‍ ക്യൂന്‍സ്‌ലാന്റില്‍ ആറ് മണിക്കൂര്‍ ഡേകെയര്‍ ബസില്‍ കുടുങ്ങി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നെവാ ഓസ്റ്റിന്‍ ആരോഗ്യനില വീണ്ടെടുത്തു ; ഐസിയുവില്‍ നിന്ന് മാറ്റി
സെന്‍ട്രല്‍ ക്യൂന്‍സ്‌ലാന്റില്‍ ആറ് മണിക്കൂര്‍ ഡേകെയര്‍ ബസില്‍ കുടുങ്ങിയ നെവാ ഓസ്റ്റിന്‍ ആരോഗ്യ നില വീണ്ടെടുത്തു. ഐസിയുവില്‍ നിന്ന് കുട്ടിയെ വാര്‍ഡിലേക്ക് മാറ്റി.

ബുധനാഴ്ച സെന്‍ട്രല്‍ ക്യൂന്‍സ്‌ലാന്റിലെ ഗ്രേസ്‌മെയറിലുള്ള ലെ സ്‌മൈലീസ് ഏര്‍ലി ലേണിംഗ് സെന്ററില്‍ ബസില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നെവാ ഓസ്റ്റിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

മൂന്ന് വയസുകാരിയെ ബ്രിസ്‌ബേനിലെ ക്വീന്‍സ്‌ലാന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച ഐസിയുവില്‍ നിന്ന് കുഞ്ഞിനെ ആരോഗ്യം വീണ്ടെടുത്തതോടെ വാര്‍ഡിലേക്ക് മാറ്റി. തനിയെ ശ്വസിക്കാനും ചിരിച്ചുകൊണ്ട് ഐസ്‌ക്രീം കഴിക്കുകയും അവള്‍ക്കാകുന്നുണ്ടെന്ന് കുടുംബം പറഞ്ഞു.

അവളുടെ തിരിച്ചുവരവ് ഒരു അത്ഭുതം തന്നെയാണെന്ന് അവളുടെ പിതാവ് ഷെയ്ന്‍ ഓസ്റ്റിന്‍ പറഞ്ഞു.

'ഞാന്‍ ഏറ്റവും നല്ലതിന് വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു, പക്ഷേ ഏറ്റവും മോശമായത് പ്രതീക്ഷിക്കുന്നു. അങ്ങനെയാണ് ഞാന്‍ കാര്യങ്ങള്‍ നോക്കുന്നത്, എന്താലും ആശ്വാസമായെന്ന് ഷെയ്ന്‍ പറഞ്ഞു.

Nevaeh Austin on the beach, with curly hair and a jumpsuit.

കുറ്റങ്ങള്‍ ചുമത്തിയിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാവിലെ ചൈല്‍ഡ് കെയര്‍ സെന്റര്‍ ബസില്‍ കൂട്ടിക്കൊണ്ടുപോയ ഏക കുട്ടി നെവായായിരുന്നു. രാവിലെ 9 മണിയോടെ ഡ്രൈവറും മറ്റൊരു ജീവനക്കാരനും ചേര്‍ന്ന് അവളെ ഉപേക്ഷിച്ച് പോയെന്നും ആറ് മണിക്കൂറിന് ശേഷം സ്‌കൂള്‍ കഴിഞ്ഞ് പിക്കപ്പിനായി ജീവനക്കാര്‍ വാഹനത്തില്‍ തിരിച്ചെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ക്വീന്‍സ്‌ലാന്‍ഡ് പോലീസ് പറഞ്ഞു. കുട്ടിയുടെ പിതാവ് ഇക്കാര്യത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിരിക്കുകയാണ്. സംഭവത്തില്‍ വിശദ അന്വേഷണത്തിന് ശേഷം കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends