ഫേസ്ബുക്ക് രാജ്യകാര്യങ്ങളില്‍ ഇടപെട്ട് തുടങ്ങിയോ? ഓസ്‌ട്രേലിയയുടെ എമര്‍ജന്‍സി സര്‍വ്വീസുകളുടെ പേജുകള്‍ സോഷ്യല്‍ മീഡിയ വമ്പന്‍ മനഃപ്പൂര്‍വ്വം തടസ്സപ്പെടുത്തി; അബദ്ധം പറ്റിയതെന്ന് കമ്പനി വാദം പൊളിച്ച് മുന്‍ ജീവനക്കാര്‍

ഫേസ്ബുക്ക് രാജ്യകാര്യങ്ങളില്‍ ഇടപെട്ട് തുടങ്ങിയോ? ഓസ്‌ട്രേലിയയുടെ എമര്‍ജന്‍സി സര്‍വ്വീസുകളുടെ പേജുകള്‍ സോഷ്യല്‍ മീഡിയ വമ്പന്‍ മനഃപ്പൂര്‍വ്വം തടസ്സപ്പെടുത്തി; അബദ്ധം പറ്റിയതെന്ന് കമ്പനി വാദം പൊളിച്ച് മുന്‍ ജീവനക്കാര്‍

ഓസ്‌ട്രേലിയന്‍ എമര്‍ജന്‍സി സര്‍വ്വീസുകളുടെ പേജുകള്‍ ഫേസ്ബുക്ക് മനഃപ്പൂര്‍വ്വം തടസ്സപ്പെടുത്തിയെന്ന് ആരോപണം. കഴിഞ്ഞ വര്‍ഷമാണ് അടിയന്തര സേവനങ്ങള്‍ നല്‍കുന്ന വിഭാഗങ്ങളുടെ പേജുകള്‍ ബ്ലോക്കിംഗ് സിസ്റ്റം ഉപയോഗിച്ച് ഫേസ്ബുക്ക് മരവിപ്പിച്ചത്. ഇത് സമ്മര്‍ദതന്ത്രം ആയിരുന്നുവെന്നാണ് ഈ വിവരം പുറത്തുവിട്ടവരുടെ വെളിപ്പെടുത്തല്‍.


വാര്‍ത്താമാധ്യമങ്ങള്‍ക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കത്തിനിടെയാണ് ഓസ്‌ട്രേലിയയിലെ എല്ലാ മാധ്യമസ്ഥാപനങ്ങളുടെ പേജുകള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കമ്പനി ബ്ലോക്ക് ചെയ്തത്.

എന്നാല്‍ ഫയര്‍ സര്‍വ്വീസ്, സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വ്വീസ് എന്നിവയുടെയും പേജുകള്‍ ഇതിനിടെ ബ്ലോക്ക് ചെയ്യപ്പെട്ടു. ഓസ്‌ട്രേലിയയില്‍ ഫയര്‍ സീസണ്‍ നടക്കുകയും, കോവിഡ് വാക്‌സിന്‍ പദ്ധതി പുരോഗമിക്കുകയും ചെയ്യുന്നതിനിടെയായിരുന്നു ഫേസ്ബുക്കിന്റെ ഈ 'പണി'.

എന്നാല്‍ അബദ്ധത്തിലാണ് എമര്‍ജന്‍സി സര്‍വ്വീസ് പേജുകള്‍ ബ്ലോക്ക് ചെയ്തതെന്നാണ് ഫേസ്ബുക്കിന്റെ വാദം. എന്നാല്‍ കമ്പനി ഇത് മനഃപ്പൂര്‍വ്വം ചെയ്തതാണെന്നാണ് മുന്‍ ഫേസ്ബുക്ക് ജീവനക്കാര്‍ വെളിപ്പെടുത്തുന്നത്. ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന് മേല്‍ മേല്‍ക്കൈ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്.

നിയമം പാലിക്കാതെയാണ് ഈ പദ്ധതി നടത്തിയതെന്ന് ഇതില്‍ പ്രവര്‍ത്തിച്ച മുന്‍ ജീവനക്കാരന്‍ ഓസ്‌ട്രേലിയന്‍, യുഎസ് അധികൃതര്‍ക്ക് മുന്‍പാകെ അറിയിച്ചിട്ടുണ്ട്. എന്തായാലും ഈ സമ്മര്‍ദതന്ത്രത്തിനൊടുവില്‍ ഫേസ്ബുക്കും, ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റില്‍ കരാറിലെത്തുകയും ചെയ്തു.
Other News in this category



4malayalees Recommends