ബ്രിട്ടനിലേക്ക് ഇംഗ്ലീഷ് ചാനല്‍ കടത്താമെന്ന വാഗ്ദാനവുമായി കള്ളക്കടത്തുകാരുടെ ഓണ്‍ലൈന്‍ പരസ്യം! റുവാന്‍ഡയെ പറ്റി ഭയം വേണ്ട, ആരും നിങ്ങളെ അവിടേയ്ക്ക് അയയ്ക്കില്ല; ഡിഞ്ചി യാത്രക്ക് സീറ്റിന് 5000 പൗണ്ട് ഓഫര്‍

ബ്രിട്ടനിലേക്ക് ഇംഗ്ലീഷ് ചാനല്‍ കടത്താമെന്ന വാഗ്ദാനവുമായി കള്ളക്കടത്തുകാരുടെ ഓണ്‍ലൈന്‍ പരസ്യം! റുവാന്‍ഡയെ പറ്റി ഭയം വേണ്ട, ആരും നിങ്ങളെ അവിടേയ്ക്ക് അയയ്ക്കില്ല; ഡിഞ്ചി യാത്രക്ക് സീറ്റിന് 5000 പൗണ്ട് ഓഫര്‍

അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് അയയ്ക്കാനുള്ള ബ്രിട്ടന്റെ പദ്ധതിയെ പരിഹസിച്ച് കള്ളക്കടത്തുകാര്‍. അപകടകരമായ ഇംഗ്ലീഷ് ചാനല്‍ ക്രോസിംഗ് തടയാനുള്ള ഹോം ഓഫീസ് പദ്ധതിയെ ഭയക്കേണ്ടെന്ന് പ്രഖ്യാപിച്ചാണ് ഇത്തരം മനുഷ്യക്കടത്ത് സംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കുന്നത്.


ഈയാഴ്ച മാത്രം നാല് സംഘങ്ങളാണ് അണ്ടര്‍കവര്‍ റിപ്പോര്‍ട്ടര്‍മാര്‍ യുകെയിലേക്ക് കടക്കാന്‍ അനധികൃത ബോട്ട് യാത്രകള്‍ ഓഫര്‍ ചെയ്തത്. 5000 പൗണ്ടിനാണ് യാത്ര ഉറപ്പിച്ചത്. അഭയാര്‍ത്ഥികളെ ആഫ്രിക്കയിലേക്ക് കൊണ്ടുപോകുമെന്ന പ്രീതി പട്ടേലിന്റെ പദ്ധതി 'വെറും വാക്ക്' മാത്രമാണെന്നാണ് ഇവരുടെ വാദം. ബ്രിട്ടീഷ് അധികൃതര്‍ ഒരിക്കലും ഈ പദ്ധതി നടപ്പാക്കാന്‍ പോകുന്നില്ലെന്നും മനുഷ്യക്കടത്ത് സംഘങ്ങള്‍ അവകാശപ്പെടുന്നു.

Some use references to the Queen to lure customers, while others feature footage of migrants being picked up by Border Force vessels or being thrown water bottles by what are described as ‘English police’ on arrival

വീക്കെന്‍ഡില്‍ നൂറുകണക്കിന് കുടിയേറ്റക്കാരാണ് ബോട്ടില്‍ കയറി ബ്രിട്ടീഷ് മണ്ണിലെത്തിയത്. മെയ് മാസത്തില്‍ ഇതോടെ ആയിരത്തിലേറെ പേര്‍ ഇവിടെ എത്തി. കഴിഞ്ഞ മാസമാണ് വിവാദ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിന് ശേഷവും 'സുരക്ഷിതമായ' യാത്ര വാഗ്ദാനം ചെയ്താണ് സോഷ്യല്‍ മീഡിയ വഴി മനുഷ്യക്കടത്ത് സംഘങ്ങള്‍ പരസ്യം നല്‍കുന്നത്.

നവംബറില്‍ ഒരു ഡിഞ്ചി മുങ്ങി 27 കുടിയേറ്റക്കാര്‍ മരിച്ച സംഭവമൊന്നും ഇവരെ അപകടകരമായ യാത്രയില്‍ നിന്നും പിന്തിരിപ്പിച്ചില്ല. ബോര്‍ഡര്‍ ഫോഴ്‌സ് ബോട്ടുകള്‍ കുടിയേറ്റക്കാരെ രക്ഷിക്കുന്നതും, തീരത്ത് എത്തുന്നവര്‍ക്ക് ഇംഗ്ലീഷ് പോലീസ് വെള്ളം നല്‍കുന്നതുമെല്ലാം മനുഷ്യക്കടത്തുകാര്‍ പരസ്യമായാണ് ഉപയോഗിക്കുന്നത്.

യുകെയില്‍ ഏതാനും ദിവസങ്ങള്‍ക്കിടെ തങ്ങള്‍ എത്തിച്ച കുടിയേറ്റക്കാരെല്ലാം ഇപ്പോള്‍ സ്വതന്ത്രരാണെന്ന് സംഘങ്ങള്‍ അവകാശപ്പെടുന്നു. ആരും ഇവരെ റുവാന്‍ഡയിലേക്ക് അയയ്ക്കാന്‍ പോകുന്നില്ലെന്നാണ് ഇവരുടെ വാദം.
Other News in this category



4malayalees Recommends