സോളമന്‍ ദ്വീപുകളില്‍ ചൈനീസ് ബേസ് ഉണ്ടാകാന്‍ അനുവദിക്കില്ല; ഉറപ്പാക്കാന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; ഓസ്‌ട്രേലിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ ചൂടേറിയ വിഷയമായി ചൈനയുടെ സ്വാധീനം

സോളമന്‍ ദ്വീപുകളില്‍ ചൈനീസ് ബേസ് ഉണ്ടാകാന്‍ അനുവദിക്കില്ല; ഉറപ്പാക്കാന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; ഓസ്‌ട്രേലിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ ചൂടേറിയ വിഷയമായി ചൈനയുടെ സ്വാധീനം

സോളമന്‍ ദ്വീപുകളില്‍ ചൈന സൈനിക ബേസ് സ്ഥാപിക്കുന്നത് തടയാന്‍ ഓസ്‌ട്രേലിയ മറ്റ് സഖ്യകക്ഷികള്‍ക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ചൂടേറിയ തെരഞ്ഞെടുപ്പ് സംവാദത്തിലാണ് സ്‌കോട്ട് മോറിസണ്‍ ഈ പ്രഖ്യാപനം നടത്തിയത്.


പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീനം വളരുന്നത് ഓസ്‌ട്രേലിയന്‍ പൊതുതെരഞ്ഞെടുപ്പിലെ ചൂടേറിയ രാഷ്ട്രീയ വിഷയമാണ്. സോളമന്‍ ദ്വീപ് ഭരണകൂടവുമായി സുരക്ഷാ കരാറില്‍ ഒപ്പുവെച്ചതായി കഴിഞ്ഞ മാസമാണ് ബീജിംഗ് പ്രഖ്യാപനം നടത്തിയത്.

ചൈന-സോളമന്‍ കരാര്‍ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും ചോര്‍ന്ന രേഖ മേഖലയിലെ രാജ്യങ്ങളെ ആശങ്കയിലാക്കിയിരുന്നു. സോളമന്‍ ദ്വീപുകളിലേക്ക് ചൈനീസ് നാവിക സേനാ സാന്നിധ്യം കടന്നുവരുമെന്നത് ഉള്‍പ്പെടെയുള്ള ഭാഗങ്ങളാണ് ഇതിന് ഇടയാക്കിയത്. ഓസ്‌ട്രേലിയയില്‍ നിന്നും 1200 മൈല്‍ മാത്രം അകലെയാണ് ദ്വീപുകള്‍.

സോളമന്‍ ദ്വീപുകളില്‍ ചൈനീസ് സൈനിക ബേസ് സ്ഥാപിക്കുന്നത് 'ചുവന്ന വര' കടക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇത് നടപ്പാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സഖ്യകക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മോറിസണ്‍ വ്യക്തമാക്കി.

മോറിസന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് അഭിപ്രായ സര്‍വ്വെകളില്‍ പ്രതിപക്ഷത്തിന് പിന്നിലാണ്.
Other News in this category



4malayalees Recommends