മറ്റൊരു പരാജയഭീതി കൂടി നേരിട്ട് റഷ്യ; ഖാര്‍ഖീവിന്റെ നിയന്ത്രണം ഉക്രെയിന്‍ തിരിച്ചുപിടിക്കുമെന്ന് സൂചന; റഷ്യന്‍ ആയുധങ്ങളെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കൈമാറിയ ആയുധശേഖരം?

മറ്റൊരു പരാജയഭീതി കൂടി നേരിട്ട് റഷ്യ; ഖാര്‍ഖീവിന്റെ നിയന്ത്രണം ഉക്രെയിന്‍ തിരിച്ചുപിടിക്കുമെന്ന് സൂചന; റഷ്യന്‍ ആയുധങ്ങളെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കൈമാറിയ ആയുധശേഖരം?

ഓസ്‌ട്രേലിയ കൈമാറിയ ആയുധങ്ങള്‍ യുദ്ധമുന്നണിയില്‍ ഇറക്കി ഉക്രെയിന്‍. റഷ്യന്‍ ആയുധങ്ങള്‍ക്ക് സാധിക്കാത്ത തരത്തില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ഇത് ഉക്രെയിന്‍ സൈനികരെ സഹായിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അക്രമം കടുത്തതോടെ അധിനിവേശക്കാര്‍ പിന്‍മാറേണ്ട അവസ്ഥയിലാണ്.


തിരിച്ചടി ഏറ്റുവാങ്ങിയ റഷ്യന്‍ സൈന്യത്തെ പിന്‍വലിച്ച് ഉക്രെയിന്റെ കിഴക്കന്‍ മേഖലയായ ഡോണ്‍ബാസില്‍ ഏകോപിപ്പിച്ച് ശക്തമായി തിരിച്ചുവരാനാണ് പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ നീക്കം. എന്നാല്‍ ഇതിന് വേഗത വര്‍ദ്ധിപ്പിക്കാന്‍ റഷ്യക്ക് സാധിച്ചിട്ടില്ല.

നഷ്ടപ്പെടുന്ന മേഖലകള്‍ അതേവേഗത്തില്‍ ഉക്രെയിന്‍ സൈന്യം തിരിച്ചുപിടിക്കുന്നുണ്ട്. പാശ്ചാത്യ ചേരി എത്തിച്ച് നല്‍കിയ ആയുധശേഖരമാണ് ഇതിന് സഹായിക്കുന്ന ഒരു ഘടകം. യുഎസ് 90 എം777 ടോവ്ഡ് ഹൗവിട്‌സേഴ്‌സാണ് സപ്ലൈ ചെയ്യുന്നത്. ഓസ്‌ട്രേലിയ ആറും, കാനഡ നാലും ഹൗവിട്‌സേഴ്‌സ് എത്തിക്കുന്നുണ്ട്.

വരുംദിവസങ്ങളില്‍ ഈ ആയുധങ്ങള്‍ ഖാര്‍ഖീവില്‍ നിന്നും റഷ്യന്‍ സൈന്യത്തെ തുരത്തിയോടിക്കുമെന്ന് സ്റ്റഡി ഓഫ് വാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കുകൂട്ടുന്നു. ആയുധങ്ങളായിരുന്നു റഷ്യന്‍ മുന്നേറ്റത്തിന്റെ തുറുപ്പുചീട്ട്. എന്നാല്‍ പാശ്ചാത്യ ചേരി ഇതിനെ എതിര്‍ക്കാനുള്ള ആയുധങ്ങള്‍ എത്തിച്ചതാണ് റഷ്യക്ക് തിരിച്ചടിയാകുന്നത്.
Other News in this category



4malayalees Recommends