ദത്ത് നല്‍കിയ അമ്മയും, മകനും കണ്ടുമുട്ടി, പ്രണയത്തിലായി; അമ്മയുമായുള്ള ലൈംഗികബന്ധത്തെ കുറിച്ച് മകന്‍ വാചാലനായപ്പോള്‍ മൂക്കത്ത് വിരല്‍വെച്ച് ഇന്റര്‍നെറ്റ് ലോകം

ദത്ത് നല്‍കിയ അമ്മയും, മകനും കണ്ടുമുട്ടി, പ്രണയത്തിലായി; അമ്മയുമായുള്ള ലൈംഗികബന്ധത്തെ കുറിച്ച് മകന്‍ വാചാലനായപ്പോള്‍ മൂക്കത്ത് വിരല്‍വെച്ച് ഇന്റര്‍നെറ്റ് ലോകം

സ്വന്തം അമ്മയുമായി മികച്ച ലൈംഗികബന്ധം പുലര്‍ത്തുന്നതായി ഒരു വ്യക്തി പങ്കുവെച്ച കഥ ഇന്റര്‍നെറ്റിന് പോലും ഞെട്ടല്‍ സമ്മാനിക്കുന്നു. 32-കാരനായ ബെന്‍ ഫോര്‍ഡിന്റെയും, 51-കാരിയായ അമ്മ കിം വെസ്റ്റിന്റെയും കഥയാണ് വിചിത്രമായി മാറുന്നത്.


30 വര്‍ഷം മുന്‍പ് കിം ദത്ത് നല്‍കിയ ബെന്‍ ഫോര്‍ഡ് അമ്മയ്ക്ക് ഒരു കത്തയച്ചതോടെയാണ് ബന്ധത്തിന്റെ തുടക്കം. ഹോട്ടല്‍ മുറിയില്‍ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലേക്ക് വീഴുകയും, ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു.

സംഭവത്തെ കുറിച്ച് ബെന്‍ ഭാര്യ വിക്ടോറിയയോട് വെളിപ്പെടുത്തിയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ഇവരുടെ ലൈംഗികബന്ധം താമസിച്ചിരുന്ന യുഎസ് സ്റ്റേറ്റ് മിഷിഗണില്‍ നിയമവിരുദ്ധമാണ്. ഇതിനാല്‍ വാര്‍ത്ത പുറത്തായതോടെ ഇരുവരും ഒളിവില്‍ പോകേണ്ടി വന്നു.

മിഷിഗണിലെ നിയമപ്രകാരം 15 വര്‍ഷം ജയിലില്‍ കിടക്കാനുള്ള വകുപ്പാണ് അമ്മയുടെയും, മകന്റെയും ബന്ധം. സണ്‍ പത്രം ഇവരുമായുള്ള അഭിമുഖം നല്‍കിയതോടെയാണ് ഈ വാര്‍ത്ത വീണ്ടും ശ്രദ്ധനേടുന്നത്.

എന്തൊക്കെ പറഞ്ഞാലും ഈ ബന്ധം ശരിയല്ലെന്ന് ഇന്റര്‍നെറ്റ് ലോകം വ്യക്തമാക്കുന്നു. ഇവരുടെ വാസകേന്ദ്രം ഇപ്പോഴും അജ്ഞാതമായി തുടരുന്നു.
Other News in this category



4malayalees Recommends