സൗദിയില്‍ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 339 കേസുകള്‍

സൗദിയില്‍ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 339 കേസുകള്‍
സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 300 ന് മുകളില്‍. ഞായറാഴ്ച്ച 339 കോവിഡ് കേസുകളാണ് സൗദി അറേബ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 112 പേര്‍ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടര്‍ന്നുള്ള നാലു മരണങ്ങളാണ് സൗദിയില്‍ ഞായറാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

7,55,415 പേര്‍ക്കാണ് സൗദിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,42,563 പേര്‍ രോഗമുക്തി നേടി. 9,103 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതില്‍ 56 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Other News in this category4malayalees Recommends