യുഎഇയിലേക്ക് മടങ്ങുന്നവര്‍ക്ക് ടിക്കറ്റ് വിലയായി നല്‍കേണ്ടിവരുന്നത് രണ്ടിരട്ടിയിലേറെ തുക ; പ്രവാസികള്‍ക്ക് തിരിച്ചടി

യുഎഇയിലേക്ക് മടങ്ങുന്നവര്‍ക്ക് ടിക്കറ്റ് വിലയായി നല്‍കേണ്ടിവരുന്നത് രണ്ടിരട്ടിയിലേറെ തുക ; പ്രവാസികള്‍ക്ക് തിരിച്ചടി
പെരുന്നാള്‍ അവധി കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുന്നവരുടെ തിരക്ക് കൂടിയതോടെ നിരക്കും കൂട്ടി എയര്‍ലൈനുകള്‍. ഇന്ത്യയില്‍ നിന്നു യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ രണ്ടിരട്ടിയിലേറെ വര്‍ധന . നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റില്ല.

മണിക്കൂറുകളെടുത്തു മറ്റ് രാജ്യങ്ങള്‍ വഴി പോകുന്ന കണക്ഷന്‍ വിമാനങ്ങളിലും പൊള്ളുന്ന നിരക്കാണ് ഈടാക്കുന്നത്. ഇന്നലെ കൊച്ചിയില്‍ നിന്നു ദുബായിലേക്ക് ഇന്‍ഡിഗോയില്‍ അവശേഷിച്ച മൂന്നു സീറ്റുകള്‍ക്ക് 35971 രൂപ വീതമായിരുന്നു നിരക്ക്. ഷാര്‍ജയിലേക്ക് നേരിട്ടുള്ള എയര്‍ അറേബ്യയില്‍ ഒരു സീറ്റിന് ഈടാക്കിയത് 38664 രൂപയാണ്. കണക്ഷന്‍ വിമാനങ്ങളില്‍ പോലും 35000 നു മേലെയാണ് പണമീടാക്കുന്നത്.

Other News in this category



4malayalees Recommends