ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം ശക്തം ; മഹിന്ദ രജപക്‌സെ രാജിവെച്ചു

ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം ശക്തം ; മഹിന്ദ രജപക്‌സെ രാജിവെച്ചു
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയില്‍ ജനരോഷം തുടരുന്നതിനിടെ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജി വെച്ചു. ജനവിരുദ്ധ നയങ്ങളുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും പേരില്‍ രൂക്ഷ വിമര്‍ശങ്ങള്‍ക്കിടയായ ശ്രീലങ്കന്‍ ഭരണനേതൃത്വം ജനകീയ പ്രതിഷേധങ്ങള്‍ക്കു മുന്നില്‍ ഇതോടെ മുട്ടുമടക്കുകയാണ്. രാജ്യ തലസ്ഥാനമായ കൊളംബോയില്‍ സര്‍ക്കാര്‍ വിരുദ്ധ സമരവേദിക്ക് നേരെ മഹിന്ദ അനുകൂലികള്‍ ആക്രമണം നടത്തിയിരുന്നു. സമരവേദിയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവിനെയും ഇവര്‍ ആക്രമിച്ചു

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെ മഹിന്ദയോട് രാജി ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം അംഗീകരിക്കാന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ തയാറായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചില മന്ത്രിമാരും പ്രസിഡന്റ് ഗോട്ടബായയുടെ തീരുമാനത്തെ അനുകൂലിച്ചു. ഇതോടെ രാജിയ്ക്ക് തയ്യാറാണെന്നും, തിങ്കളാഴ്ച തന്നെ മഹിന്ദയുടെ രാജി പ്രഖ്യാപനം ഉണ്ടായേക്കുമെന്നും ചില ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ നേരിടായി അഞ്ചാഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് സുരക്ഷാ സേനയ്ക്ക് വിപുലമായ അധികാരം നല്‍കിയാണ് ഗോട്ടബായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ പ്രതിപക്ഷവും ലോക രാജ്യങ്ങളും രൂക്ഷ പ്രതികരണമാണ് നടത്തുന്നത്.



Other News in this category



4malayalees Recommends