വനിതാ ഓഫീസറും തടവുകാരനും പിടിയില്‍ ; വനിതാ ഓഫീസര്‍ വെടിവച്ച് ആത്മഹത്യ ചെയ്തു ; സ്വയം നിറയൊഴിച്ച വിക്കി വൈറ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

വനിതാ ഓഫീസറും തടവുകാരനും പിടിയില്‍ ; വനിതാ ഓഫീസര്‍ വെടിവച്ച് ആത്മഹത്യ ചെയ്തു ; സ്വയം നിറയൊഴിച്ച വിക്കി വൈറ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
അലബാമയിലെ ലോഡര്‍ഡേല്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്ന് കാണാതായ വനിതാ ഓഫീസറേയും തടവുകാരനേയും പിടികൂടി. ഏപ്രില്‍ 29 നാണ് ഡിറ്റന്‍ഷന്‍ സെന്ററിലെ വനിതാ കറക്ഷന്‍ ഓഫീസറായ വിക്കി വൈറ്റ് (56) , തടവില്‍ കഴിയുന്ന കാസി വൈറ്റ് (36) എന്നിവര്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്ന് കടന്നുകളഞ്ഞത്.

vicky-white-casey-white-alabama

തിങ്കളാഴ്ച വൈകീട്ട് ആറുമണിക്ക് ഇന്ത്യാന ഇവനാന്‍സിവില്ലിയില്‍ നിന്നും യുഎസ് മാര്‍ഷല്‍ ആണ് ഇവരെ പിടികൂടിയത്. ഇതിനിടെ ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയും വനിതാ ഓഫീസര്‍ വെടിവച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു.

കാസി വൈറ്റും വിക്കി വൈറ്റും സഞ്ചരിച്ച വാഹനം പൊലീസ് ഏറെ നേരം പിന്തുടര്‍ന്നാണ് പിടിച്ചത്. പൊലീസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ അതിവേഗം ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടു.

പൊലീസിന് ഒരു വെടിയുണ്ട പൊലും ഉപയോഗിക്കേണ്ടിവന്നില്ലെന്ന് യുഎസ് മാര്‍ഷല്‍ പറഞ്ഞു. വാഹനം അപകടത്തില്‍പ്പെട്ടതോടെ വിക്കി വൈറ്റ് സ്വയം നിറയൊഴിക്കുകയായിരുന്നു. പൊലീസ് ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും വിക്കി മരണത്തിന് കീഴടങ്ങി. ഇവരെ കണ്ടെത്തുന്നവര്‍ക്ക് 25000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

കാസി വൈറ്റ്‌നെ ഞായറാഴ്ച ഇന്ത്യാന ഇവാന്‍സ് വില്ലിയില്‍ കാര്‍ വാഷില്‍ കണ്ടെത്തിയതായി ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് മനസിലാക്കി. അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട് 75വര്‍ഷം തടവുശിക്ഷ അനുഭവിച്ചുവരുന്ന കാസി വൈറ്റിനെ തന്ത്രമുപയോഗിച്ചാണ് വിക്കി കടത്തികൊണ്ടുപോയത്. 36 വയസ്സുള്ള കാസിയും 56 കാരിയായ വിക്കിയും തമ്മില്‍ ഒരു വര്‍ഷമായി ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Other News in this category



4malayalees Recommends