ഓസ്‌ട്രേലിയയില്‍ സാധനങ്ങളുടെ വില വര്‍ദ്ധനവ് തുടരും; ഷിപ്പിംഗ് പ്രതിസന്ധി ഇനിയും നീളും; കാരണം വെളിപ്പെടുത്തി ഒരു ചിത്രം!

ഓസ്‌ട്രേലിയയില്‍ സാധനങ്ങളുടെ വില വര്‍ദ്ധനവ് തുടരും; ഷിപ്പിംഗ് പ്രതിസന്ധി ഇനിയും നീളും; കാരണം വെളിപ്പെടുത്തി ഒരു ചിത്രം!

ഓസ്‌ട്രേലിയയില്‍ സാധനങ്ങളുടെ വിലകള്‍ വര്‍ദ്ധിച്ച് വരികയാണ്. എന്നാല്‍ ഈ സാഹചര്യം അടുത്തൊന്നും അവസാനിക്കാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷിപ്പിംഗ് ഗതാഗതം നേരിടുന്ന പ്രതിസന്ധിയാണ് ഇതിന് കാരണം.


ലോകത്തിലെ ഏറ്റവും തിരക്കേറിയ തുറമുഖമായ ഷാന്‍കായ് കഴിഞ്ഞ രണ്ട് മാസമായി കടുപ്പമേറിയ ലോക്ക്ഡൗണില്‍ പെട്ടതാണ് ഇതിന് വഴിയൊരുക്കുന്നത്. ചൈന സീറോ-കോവിഡ് തന്ത്രം പയറ്റുന്നതിനാല്‍ ആഗോള സപ്ലൈ ശൃംഖല വീണ്ടും തടസ്സങ്ങള്‍ നേരിടുകയാണ്.

ബീജിംഗിലും ഇപ്പോള്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടങ്ങിയതോടെ ഈ പ്രതിസന്ധി അടുത്തൊന്നും പരിഹരിക്കപ്പെടില്ലെന്നാണ് വ്യക്തമാകുന്നത്. ഇതോടെ സാധനങ്ങള്‍ എത്തിച്ചേരാന്‍ താമസം നേരിടുകയും, ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ വില ഉയരുന്നത് തുടരുകയും ചെയ്യുമെന്നാണ് ഓസ്‌ട്രേലിയക്കാര്‍ക്ക് ലഭിക്കുന്ന മുന്നറിയിപ്പ്.

ഈ വര്‍ഷം മുഴുവന്‍ അവസ്ഥ തുടരാന്‍ ഇടയുണ്ട്. ലോകത്തിലെ അഞ്ചിലൊന്ന് കാര്‍ഗോ ഷിപ്പും ഈ പോര്‍ട്ടില്‍ കുടുങ്ങി കിടക്കുകയാണ്. കപ്പലുകളുടെ ഗതാഗതം ട്രാക്ക് ചെയ്യുന്ന ചിത്രങ്ങള്‍ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നുണ്ട്.
Other News in this category



4malayalees Recommends