കാലാവസ്ഥ തിരിച്ചടിയാകുന്നു ; ഓസ്‌ട്രേലിയയില്‍ അഞ്ചു ലക്ഷത്തിലേറെ വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടമായേക്കും

കാലാവസ്ഥ തിരിച്ചടിയാകുന്നു ; ഓസ്‌ട്രേലിയയില്‍ അഞ്ചു ലക്ഷത്തിലേറെ വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടമായേക്കും
ഓസ്‌ട്രേലിയയിലെ അഞ്ചേകാല്‍ ലക്ഷത്തോളം വീടുകള്‍ 2030 ഓടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയുടെ പരിധിയില്‍ നിന്ന് പുറത്തുപോകുമെന്ന് കാലാവസ്ഥാ കൗണ്‍സിലിന്റെ മുന്നറിയിപ്പ്. ദുരന്തമേഖലകളിലെ കെട്ടിടങ്ങളുടെ ഇന്‍ഷ്വറന്‍സ് ചിലവ് കൂടുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Australia Floods, Australia Weather Updates: Australia's Sydney Braces For  Heavy Downpours As Deaths From Floods Rises

ഇന്‍ഷ്വര്‍ ചെയ്യാന്‍ കമ്പനികള്‍ തയ്യാറാകാത്തതോ, ചെലവ് താങ്ങാവുന്നതിലും അധികമാകുന്നതോ കാരണം, രാജ്യത്ത് 25 കെട്ടിടങ്ങളില്‍ ഒന്നിനു വീതം പരിരക്ഷ നഷ്ടമാകും എന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.

ഓസ്‌ട്രേലിയന്‍ ഭവനങ്ങളുടെ 3.6 ശതമാനം, അഥവാ 5,21,000 കെട്ടിടങ്ങളെയാണ് ഈ അവസ്ഥ പ്രതികൂലമായി ബാധിക്കുന്നത്. ക്വീന്‍സ്ലാന്‍ഡിലാവും ഇത് ഏറ്റവും കൂടുതല്‍ 6.5 ശതമാനം വീടുകള്‍ ഈ പ്രതിസന്ധി നേരിടാം. ന്യൂ സൗത്ത് വെയില്‍സില്‍ 3.3 ശതമാനം, സൗത്ത് ഓസ്‌ട്രേലിയയില്‍ 3.2 ശതമാനം, വിക്ടോറിയയില്‍ 2.6 ശതമാനം, നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ 2.5 ശതമാനം, വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 2.4 ശതമാനം, ടാസ്മാനിയയില്‍ 2 ശതമാനം, ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയില്‍ 1.3 ശതമാനം എന്നിങ്ങനെയാണ് കണക്ക്. കാട്ടുതീ, വെള്ളപ്പൊക്കം, തീരപ്രദേശങ്ങളിലെ പ്രളയം, കൊടുങ്കാറ്റ് എന്നിവ മൂലം ഓസ്‌ട്രേലിയയിലുണ്ടായ ദുരന്തങ്ങള്‍ വിശകലനം ചെയ്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

അതോടൊപ്പം, ഭാവിയിലെ കാലാവസ്ഥാ പ്രത്യാഘാതങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനുള്ള മാതൃക തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.നദികളിലെ പ്രളയമാണ് രാജ്യത്ത് ഏറ്റവുമധികം ദുരന്തങ്ങള്‍ക്ക് കാരണമാകുവാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ സ്ഥലത്തെയും പ്രകൃതി ദുരന്ത സാധ്യതകള്‍ മനസിലാക്കുവാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ മാപ്പും കാലാവസ്ഥ കൗണ്‍സില്‍ ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.

കാലാവസ്ഥാവ്യതിയാനം മൂലം ഭാവിയിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കുവാനും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ച് അപകടങ്ങള്‍ നിയന്ത്രിക്കുവാനും ഈ മാപ്പ് സഹായിക്കുമെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ നിക് ഹട്ട്‌ലി പറഞ്ഞു.

അതേസമയം, രാജ്യത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ നിരസിക്കുന്ന സ്ഥിതിവിശേഷം നിലവിലില്ല എന്ന് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ നിരീക്ഷിച്ചു. എന്നാല്‍ ദുരന്ത സാധ്യതാ മേഖലകളിലെ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക് ഉയര്‍ന്നതാണെന്ന് അവര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends