സൗദി അറേബ്യയില്‍ മലയാളി യുവാവ് ജീവനൊടുക്കി

സൗദി അറേബ്യയില്‍ മലയാളി യുവാവ് ജീവനൊടുക്കി
സൗദി അറേബ്യയില്‍ മലയാളി യുവാവ് ജീവനൊടുക്കി. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായ കൊല്ലം അഞ്ചല്‍ കരുകോണ്‍ കുറവന്തേരി ഷീല വിലാസത്തില്‍ സുധീഷിനെ (25) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടു വര്‍ഷം മുമ്പ് സൗദിയിലെത്തിയ സുധീഷ് നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പിതാവ് ഷിബു വര്‍ഷങ്ങള്‍ക്കു മുന്നേ മരണപ്പെട്ടിരുന്നു. അച്ഛമ്മയുടെ സംരക്ഷണയിലാണ് സുധീഷ് പഠിച്ചതും വളര്‍ന്നതും. മരിക്കുന്നതിന് നാലു ദിവസം മുമ്പ്? നാട്ടിലെ ബന്ധുവിനെ വിളിച്ചു ഉടന്‍ നാട്ടിലെത്തും എന്ന് അറിയിച്ചിരുന്നു. പൊലീസ് എത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

Other News in this category4malayalees Recommends