ചൈനീസ് വിദേശകാര്യ മന്ത്രി സോളമന്‍ ദ്വീപ് സന്ദര്‍ശനത്തിന്; പസഫിക് ദ്വീപ് രാജ്യവുമായി സുരക്ഷാ കരാര്‍ ഉറപ്പിച്ചേക്കും; ഓസ്‌ട്രേലിയ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കുന്നത് അവസരമാക്കാന്‍ ബീജിംഗ്?

ചൈനീസ് വിദേശകാര്യ മന്ത്രി സോളമന്‍ ദ്വീപ് സന്ദര്‍ശനത്തിന്; പസഫിക് ദ്വീപ് രാജ്യവുമായി സുരക്ഷാ കരാര്‍ ഉറപ്പിച്ചേക്കും; ഓസ്‌ട്രേലിയ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കുന്നത് അവസരമാക്കാന്‍ ബീജിംഗ്?

വരുന്ന ആഴ്ചകളില്‍ ചൈനീസ് വിദേശകാര്യ മന്ത്രിയും, സ്റ്റേറ്റ് കൗണ്‍സിലറുമായ വാംഗ് യീ സോളമന്‍ ദ്വീപുകളിലേക്ക് ആകസ്മിക സന്ദര്‍ശനം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയ തെരഞ്ഞെടുപ്പ് ചൂടില്‍ മുങ്ങിയിരിക്കവെ പസഫിക് ദ്വീപ് രാജ്യവുമായി സുരക്ഷാ, വ്യാപാര കരാറുകള്‍ ഉറപ്പാക്കാനാണ് ബീജിംഗിന്റെ ശ്രമം.


സോളമന്‍ ദ്വീപിന്റെ തലസ്ഥാനമായ ഹോനിയാറയില്‍ വാംഗിന്റെ സന്ദര്‍ശനത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മെയ് മാസത്തില്‍ ഏതെങ്കിലും ഒരു ആഴ്ച എന്നുമാത്രമാണ് നിലവില്‍ ലഭിക്കുന്ന സൂചന.

അതേസമയം സന്ദര്‍ശനത്തെ ഓസ്‌ട്രേലിയന്‍ ഉദ്യോഗസ്ഥരും, മന്ത്രിമാരും ജാഗ്രതയോടെയാണ് കാണുന്നത്. പസഫിക് ദ്വീപ് സമൂഹത്തിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വാംഗ് എത്തുന്നതെന്നാണ് ഫെഡറല്‍ ഗവണ്‍മെന്റ് ശ്രോതസ്സുകള്‍ കരുതുന്നത്.

ഓസ്‌ട്രേലിയയില്‍ ഫെഡറല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 21ന് മുന്‍പ് ചൈനീസ് മന്ത്രി സന്ദര്‍ശനത്തിന് എത്തുന്നത് കൊളീഷന്‍ ഗവണ്‍മെന്റിന് തലവേദനയാകും. ഇതോടെ ചൈന-സോളമന്‍ ദ്വീപ് സുരക്ഷാ കരാര്‍ വീണ്ടും തെരഞ്ഞെടുപ്പ് തലക്കെട്ടുകളില്‍ ഇടംപിടിക്കുകയും, ലേബറിന് സര്‍ക്കാരിനെ തെരഞ്ഞെടുപ്പിന് മുന്‍പായി കടന്നാക്രമിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യും.
Other News in this category



4malayalees Recommends