കാനഡയുടെ തൊഴിലില്ലായ്മ നിരക്ക് എക്കാലത്തെയും കുറഞ്ഞ നിലയില്‍; പെര്‍മനന്റ് റസിഡന്‍സ് നേടിയ കുടിയേറ്റക്കാര്‍ക്കിടയിലും തൊഴിലില്ലാത്തവരുടെ എണ്ണം കുറഞ്ഞു; മികച്ച അവസരങ്ങളുമായി കാനഡ

കാനഡയുടെ തൊഴിലില്ലായ്മ നിരക്ക് എക്കാലത്തെയും കുറഞ്ഞ നിലയില്‍; പെര്‍മനന്റ് റസിഡന്‍സ് നേടിയ കുടിയേറ്റക്കാര്‍ക്കിടയിലും തൊഴിലില്ലാത്തവരുടെ എണ്ണം കുറഞ്ഞു; മികച്ച അവസരങ്ങളുമായി കാനഡ

കാനഡയുടെ തൊഴിലില്ലായ്മ നിരക്ക് സര്‍വ്വകാല ഇടിവില്‍. ഏപ്രില്‍ മാസത്തില്‍ തൊഴിലില്ലായ്മ 5.2 ശതമാനമായി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ചില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡായ 5.3 ശതമാനത്തില്‍ നിന്നാണ് ഈ കുറവ്.


25 മുതല്‍ 54 വയസ്സ് വരെയുള്ള ആളുകളില്‍ തൊഴിലില്ലായ്മ ഇതിലും കുറവാണ്. ഈ പ്രായക്കാരില്‍ ഇത് 4.3 ശതമാനമാണ്. 1976 മുതലുള്ള ഡാറ്റ പ്രകാരമുള്ള ഏറ്റവും കുറഞ്ഞ റെക്കോര്‍ഡ് നിരക്കാണിത്.

കുടിയേറ്റക്കാര്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് ഏപ്രില്‍ മാസത്തിലേക്ക് 5.5 ശതമാനമായി താഴ്ന്നു. മാര്‍ച്ചില്‍ ഇത് 5.8 ശതമാനമായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പെര്‍മനന്റ് റസിഡന്‍സ് നേടിയ കുടിയേറ്റക്കാരില്‍ 7.8 ശതമാനമായാണ് ഇത് കുറഞ്ഞത്. മാര്‍ച്ചില്‍ 8.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ.

5 മുതല്‍ 10 വര്‍ഷം കാലയളവില്‍ പെര്‍മനന്റ് റസിഡന്‍സ് നേടിയ കുടിയേറ്റക്കാരിലെ തൊഴിലില്ലായ്മ 6.3 ശതമാനമായിരുന്നത് ഏപ്രിലില്‍ 5.8 ശതമാനമായും താഴ്ന്നു.

10 വര്‍ഷമോ അതിനും മുന്‍പോ പെര്‍മനന്റ് റസിഡന്‍സ് നേടിയ കുടിയേറ്റക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കാകട്ടെ 4.6 ശതമാനമായും കുറഞ്ഞു. കാനഡയില്‍ ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ജോബ് വേക്കന്‍സി നിരക്കാണുള്ളത്. 80,000 തൊഴിലവസരങ്ങളില്‍ ഇപ്പോള്‍ ജോലിക്കാരെ ആവശ്യമുണ്ട്.
Other News in this category4malayalees Recommends