പ്രക്ഷോഭകരെ കണ്ടാലുടന്‍ വെടിവയ്ക്കണം; ഉത്തരവിട്ട് ശ്രീലങ്കന്‍ പ്രതിരോധമന്ത്രി

പ്രക്ഷോഭകരെ കണ്ടാലുടന്‍ വെടിവയ്ക്കണം; ഉത്തരവിട്ട് ശ്രീലങ്കന്‍ പ്രതിരോധമന്ത്രി
ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിഷേധക്കാരെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്. പൊതുമുതല്‍ നശിപ്പിക്കുന്നവരേയും കൊള്ളക്കാരെയും കണ്ടാലുടന്‍ വെടിവച്ചിടാനാണ് പ്രതിരോധമന്ത്രിയുടെ ഉത്തരവ്.

പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ കൊളംബോയിലെ തെരുവുകളില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. രാജ്യത്ത് കര്‍ഫ്യൂ ബുധനാഴ്ച വരെ നീട്ടി. അതേസമയം, രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജ്യം വിടുന്നതു തടയാനുള്ള ശ്രമത്തിലാണ് പ്രക്ഷോഭകര്‍.

വിമാനത്താവളങ്ങളും നാവിക കേന്ദ്രങ്ങളും ജനം വളഞ്ഞിരിക്കുകയാണ്. പ്രധാന ഹൈവേകളിലും തമ്പടിച്ചിട്ടുണ്ട്. ഔദ്യോഗിക വസതിയില്‍ നിന്ന് രക്ഷിച്ച മഹിന്ദ രജപക്‌സെയെ സൈന്യം കഴിഞ്ഞദിവസം നേവല്‍ ബേസില്‍ എത്തിച്ചിരുന്നു.

Other News in this category



4malayalees Recommends