പാര്‍ലമെന്റ് ചര്‍ച്ചയില്‍ കക്കൂസില്‍ നിന്നും ലൈവില്‍ പങ്കെടുത്ത് എംപി; അംഗങ്ങള്‍ സ്ഥലം കണ്ട് തിരിച്ചറിഞ്ഞതോടെ പുകിലായി; മാപ്പ് പറഞ്ഞ് തലയൂരി പാര്‍ലമെന്റ് അംഗം

പാര്‍ലമെന്റ് ചര്‍ച്ചയില്‍ കക്കൂസില്‍ നിന്നും ലൈവില്‍ പങ്കെടുത്ത് എംപി; അംഗങ്ങള്‍ സ്ഥലം കണ്ട് തിരിച്ചറിഞ്ഞതോടെ പുകിലായി; മാപ്പ് പറഞ്ഞ് തലയൂരി പാര്‍ലമെന്റ് അംഗം

കോവിഡ് കാലമായതോടെ മീറ്റിംഗുകള്‍ ഓണ്‍ലൈനിലായിരുന്നു. ഇതോടെ പലവിധ അബദ്ധങ്ങള്‍ ജാഗ്രത കുറവ് മൂലം പലര്‍ക്കും നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്തായാലും ഇതില്‍ ഒടുവിലത്തെ ഇരയായിരിക്കുന്നത് കാനഡയിലെ ലിബറല്‍ പാര്‍ട്ടി എംപിയാണ്.


പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുമ്പോള്‍ കക്കൂസില്‍ ഇരിക്കുകയായിരുന്ന ലിബറല്‍ എംപി ഷഫ്ഖാത് അലിയാണ് ഓണ്‍ലൈനില്‍ സഭയില്‍ ഹാജരായത്. എന്നാല്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ടോയ്‌ലറ്റാണെന്ന് മനസ്സിലാക്കിയ കണ്‍സര്‍വേറ്റീവ് എംപി വിവരം സഭയുടെ ശ്രദ്ധയില്‍ പെടുത്തി.

സൂം കോളില്‍ നാണംകെടുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ ലിബറല്‍ എംപിയാണ് അലി. മുന്‍ റിയല്‍ എസ്റ്റേറ്റ് ഡീലറായിരുന്ന 55-കാരന്‍ ടൊറന്റോയിലെ നോര്‍ത്ത്-വെസ്റ്റ് ഡിസ്ട്രിക്ടിനെയാണ് പ്രതിനിധീകരിക്കുന്നത്. ഹൗസ് ഓഫ് കോമണ്‍സില്‍ അംഗങ്ങള്‍ ഒരു ബില്ലിന്മേല്‍ ചര്‍ച്ച നടത്തവെയായിരുന്നു അലിയുടെ വരവ്.

മറ്റ് പല എംപിമാരും പ്രൈവറ്റ് വീഡിയോ കോള്‍ വഴി ഇതില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഷഫ്ഖാത് അലി കക്കൂസില്‍ നിന്നാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് കണ്‍സര്‍വേറ്റീവ് എംപി ലെയ്‌ലാ ഗുഡ്‌റിഡ്ജ് ചൂണ്ടിക്കാണിച്ചു.

ഇതോടെ സഭയിലുണ്ടായിരുന്ന അസിസ്റ്റന്റ് ഡെപ്യൂട്ടി സ്പീക്കര്‍ ഓണ്‍ലൈന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചുറ്റുപാടുകള്‍ കൂടി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടു. വിഷയത്തില്‍ മാപ്പ് പറഞ്ഞ് അലി വിവാദത്തില്‍ നിന്നും തലയൂരിയിട്ടുണ്ട്.
Other News in this category4malayalees Recommends