സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഒരു കോടിയിലേറെ നിരോധിത ലഹരി ഗുളികകള്‍ പിടികൂടി

സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഒരു കോടിയിലേറെ നിരോധിത ലഹരി ഗുളികകള്‍ പിടികൂടി
സൗദി അറേബ്യയിലെ ജൗഫ് പ്രദേശത്ത് നിന്ന് നിരോധിത ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. ഇത്തരത്തില്‍ 11 മില്യന്‍ (1.1 കോടി) നിരോധിക്കപ്പെട്ട ലഹരി ഗുളികകള്‍ പിടിച്ചെടുത്തതായി ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് അറിയിച്ചു. 11 മില്യന്‍ ഗുളികയ്‌ക്കൊപ്പം 24.8 കിലോഗ്രാം ഹാഷിഷും പിടികൂടി.

കേസുമായി ബന്ധപ്പെട്ട് രണ്ട് പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറി. രാജ്യത്തിന്റെ സുരക്ഷിതത്വത്തെയും യുവാക്കളുടെ ഭാവിയെയും ബാധിക്കുന്ന കുറ്റകൃതമാണ് കള്ളക്കടത്തെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ മുഹമ്മദ് അല്‍ നാജിദി അറിയിച്ചു.

Other News in this category



4malayalees Recommends