പരിശുദ്ധ അമ്മയോടുള്ള മെയ് മാസ വണക്കത്തില്‍ ബെഥേലില്‍ നാളെ വീണ്ടും രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ; ഫാ.ഷൈജു നടുവത്താനിയും ബ്രദര്‍ സന്തോഷ് കരുമത്രയും നയിക്കും

പരിശുദ്ധ അമ്മയോടുള്ള മെയ് മാസ വണക്കത്തില്‍ ബെഥേലില്‍ നാളെ വീണ്ടും രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ; ഫാ.ഷൈജു നടുവത്താനിയും ബ്രദര്‍ സന്തോഷ് കരുമത്രയും നയിക്കും
ആയിരങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും കാത്തിരിപ്പിനും പരിണിതഫലമെന്നോണം കോവിഡ് മഹാമാരിക്കുശേഷം ബിര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നാളെ വീണ്ടും രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നടക്കും .

യൂറോപ്പിന്റെ ചരിത്രത്തില്‍ സെഹിയോന്‍ യുകെ മിനിസ്ട്രിയിലൂടെ അനേകായിരങ്ങള്‍ക്ക് ക്രൈസ്തവവിശ്വത്തിന്റെ പുത്തന്‍ ഉണര്‍വ്വ് സമ്മാനിച്ച Second Saturday ബൈബിള്‍ കണ്‍വെന്‍ഷന്‍ കോവിഡ് ലോക്ക്ഡൗണിനു ശേഷം നാളെ മുതല്‍ വീണ്ടും ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിയ്ക്കുമ്പോള്‍ അത് അനേകരുടെ കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ദൈവം നല്‍കുന്ന ഉത്തരമായി മാറുന്നു.

കഴിഞ്ഞ കാലങ്ങളില്‍ യൂറോപ്പിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് സെഹിയോന്‍ യുകെ യുടെ സ്ഥാപകന്‍ റവ.ഫാ സോജി ഓലിക്കല്‍ 2009ല്‍ തുടക്കമിട്ട ഈ കണ്‍വെന്‍ഷനില്‍ പങ്കുചേര്‍ന്നിരുന്നത് . അനേകരെ ശക്തമായ മാനസാന്തരത്തിലേക്ക് നയിച്ചുകൊണ്ട് അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ദൈവസാന്നിധ്യം നിറഞ്ഞുനിന്നിരുന്ന ഈ കണ്‍വെന്‍ഷന്‍ യൂറോപ്പിലെ ക്രൈസ്തവ സാക്ഷ്യത്തിന്റെ ശക്തമായ അടയാളമായി മാറുകയായിരുന്നു..

നാളെ മെയ് 14 ന് സെഹിയോന്‍ യുകെ യുടെ അത്മീയ നേതൃത്വം റവ. ഫാ ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവര്‍ത്തകന്‍ കാനന്‍ ജോണ്‍ യൂഡ്രിസ് , സഭയുടെ ആനുകാലിക ശബ്ദം ഷെക്കീനായ് മിനിസ്ട്രി , ലൈവ് ടി വി .എന്നിവയുടെ സ്ഥാപകനും പ്രമുഖ സുവിശേഷ പ്രഘോഷകനുമായ ബ്രദര്‍ സന്തോഷ് കരുമത്ര എന്നിവര്‍ പങ്കെടുക്കും .

ലോക പ്രശസ്ത സുവിശേഷകന്‍ റവ ഫാ സേവ്യര്‍ ഖാന്‍ വട്ടായില്‍ രൂപം കൊടുത്ത സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യില്‍ നിന്നും കത്തിപ്പടര്‍ന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക് ജീവവായുവായി നിലനില്‍ക്കുന്ന , സെഹിയോന്‍ യുകെ സ്ഥാപക ഡയറക്ടര്‍ റവ. ഫാ . സോജി ഓലിക്കല്‍ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ കോവിഡ് മഹാമാരിക്കുശേഷം വീണ്ടും പുനഃരാരംഭിക്കുമ്പോള്‍ അത് മുന്‍പത്തേതുപോലെ വീണ്ടും യൂറോപ്പില്‍ ക്രൈസ്തവ മാഹാത്മ്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് പ്രത്യുത സഭയ്ക്ക് താങ്ങും തണലുമായിത്തീരും . , വിവിധ പ്രദേശങ്ങളില്‍നിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കണ്‍വെന്‍ഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാന കാലത്തിന്റെ ആവശ്യകതയെയും മുന്‍നിര്‍ത്തി നടക്കുന്ന കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കണ്‍വെന്‍ഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് .സെഹിയോന്‍ ബുക്ക് മിനിസ്ട്രി 'എല്‍ഷദായ് 'കണ്‍വെന്‍ഷന്‍ സെന്റെറില്‍ പ്രവര്‍ത്തിക്കും .

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന ,ജപമാല , വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണ്‍സണ്‍ ?+44 7506 810177?

അനീഷ് 07760 254700

ബിജുമോന്‍ മാത്യു 07515 368239

കണ്‍വെന്‍ഷനിലേക്ക് വിവിധ പ്രദേശങ്ങളില്‍നിന്നുമുള്ള വാഹന യാത്രാ സൗകര്യങ്ങള്‍ക്ക് വിളിക്കുക

ബിജു എബ്രഹാം 07859 890267

ജോബി ഫ്രാന്‍സിസ് 07588 809478.

Other News in this category



4malayalees Recommends