സൗദിയില്‍ രണ്ട് പുതിയ വിമാനത്താവളങ്ങള്‍ കൂടി നിര്‍മ്മിക്കുന്നു ; ടൂറിസം മേഖലയില്‍ വളര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷ

സൗദിയില്‍ രണ്ട് പുതിയ വിമാനത്താവളങ്ങള്‍ കൂടി നിര്‍മ്മിക്കുന്നു ; ടൂറിസം മേഖലയില്‍ വളര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷ
സൗദി അറേബ്യയില്‍ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിക്കുന്ന വിമാനത്താവളങ്ങള്‍ വഴി പ്രതിവര്‍ഷം 10 കോടി യാത്രാക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. ടൂറിസം മേഖലയുടെ വളര്‍ച്ചയും നിരവധി തൊഴിലവസരങ്ങളും പദ്ധതി വഴി ലക്ഷ്യമിടുന്നുണ്ട്.

രാജ്യത്തെ ഗതാഗതസംവിധാനങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പാക്കിവരുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നത്. പ്രധാന നഗരങ്ങളായ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ക്ക് തുടക്കം കുറിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക) പ്രസിഡന്റ് വ്യക്തമാക്കി.

Other News in this category



4malayalees Recommends