ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനം കൂടുതല്‍ കെട്ടിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു: അറിയിപ്പുമായി ദുബായ്

ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനം കൂടുതല്‍ കെട്ടിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു: അറിയിപ്പുമായി ദുബായ്
ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനം കൂടുതല്‍ കെട്ടിടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ദുബായ്. 17 ശതമാനത്തിലേറെ ഹോട്ടലുകള്‍ നിലവില്‍ ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് എമിറേറ്റ്‌സ് സെന്‍ട്രല്‍ കൂളിംഗ് സിസ്റ്റംസ് കോര്‍പ്പറേഷന്‍ (എംപവര്‍) സിഇഒ അഹമ്മദ് ബിന്‍ സഫര്‍ വ്യക്തമാക്കി.

കെട്ടിടത്തെ ശീതീകരിച്ച പൈപ്പുകളുടെ വലയത്തിലാക്കി താപനില കുറയ്ക്കുന്ന സാങ്കേതിക വിദ്യയാണ് ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനം. ഒന്നിലേറെ കെട്ടിടങ്ങളെ ഈ സംവിധാനത്തിലൂടെ ബന്ധിപ്പിക്കാം. വൈദ്യുതിയോ പ്രകൃതിവാതകമോ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാം.

താമസ ഓഫീസ് കെട്ടിടങ്ങളും വ്യവസായ സ്ഥാപനങ്ങളും ഡിസ്ട്രിക്ട് കൂളിംഗിലേക്കു മാറുകയാണ്. പുതിയ ഹോട്ടലുകളും താമസകേന്ദ്രങ്ങളും ഈ ശൃംഖലയുടെ ഭാഗമാണ്. 370 കിലോമീറ്ററിലേറെ പൈപ്പ് ലൈനാണ് നിലവിലുള്ളത്. എല്ലാ വാണിജ്യവ്യവസായ, പാര്‍പ്പിട മേഖലകളെയും ഡിസ്ട്രിക്ട് കൂളിംഗ് ശൃംഖലയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ ചെലവില്‍, കാര്‍ബണ്‍ മലിനീകരണമുണ്ടാക്കാതെ കെട്ടിടങ്ങള്‍ ശീതീകരിക്കാനും തണുപ്പുകാലത്ത് ചൂടാക്കാനും കഴിയുന്ന സംവിധാനം നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ കാര്യക്ഷമമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends