ഖത്തറില്‍ വാരാന്ത്യത്തില്‍ ശക്തമായ കാറ്റിനും ചൂട് കാലാവസ്ഥയ്ക്കും സാധ്യത

ഖത്തറില്‍ വാരാന്ത്യത്തില്‍ ശക്തമായ കാറ്റിനും ചൂട് കാലാവസ്ഥയ്ക്കും സാധ്യത
ഖത്തറില്‍ വാരാന്ത്യത്തില്‍ ശക്തമായ കാറ്റിനും ചൂട് കാലാവസ്ഥയ്ക്കും സാധ്യത. ഖത്തര്‍ കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പകല്‍ സമയത്ത് പൊടിപടലങ്ങളോടുകൂടിയ ചൂടുള്ള കാലാവസ്ഥയും അനുഭവപ്പെടും. താപനില പരമാവധി 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം.

കാറ്റ് പ്രധാനമായും വടക്ക് പടിഞ്ഞാറ് ദിശയില്‍ 1828 KT വേഗതയില്‍ വീശുകയും തീരത്ത് 40 KT വരെയെത്തുകയും ചെയ്യും. വെള്ളിയാഴ്ച കാറ്റിന്റെ വേഗത 42 KT വരെ എത്താനും സാധ്യതയുണ്ട്.

Other News in this category4malayalees Recommends