ഐആര്‍സിസി ബാക്ക്‌ലോഗ് പട്ടികയില്‍ 2.1 മില്ല്യണ്‍ ആളുകള്‍; പ്രൊസസിംഗ് സാധാരണ നിലവാരത്തിലേക്ക് എത്താന്‍ 2023 വരെ കാത്തിരിക്കണമെന്ന് ഇമിഗ്രേഷന്‍ മന്ത്രി സിയാന്‍ ഫ്രേസര്‍

ഐആര്‍സിസി ബാക്ക്‌ലോഗ് പട്ടികയില്‍ 2.1 മില്ല്യണ്‍ ആളുകള്‍; പ്രൊസസിംഗ് സാധാരണ നിലവാരത്തിലേക്ക് എത്താന്‍ 2023 വരെ കാത്തിരിക്കണമെന്ന് ഇമിഗ്രേഷന്‍ മന്ത്രി സിയാന്‍ ഫ്രേസര്‍

ഐആര്‍സിസിയുടെ ആപ്ലിക്കേഷന്‍ ബാക്ക്‌ലോഗും, പ്രൊസസിംഗ് സമയവും പോലുള്ള വിഷയങ്ങളെക്കുറിച്ച് കാനഡ പാര്‍ലമെന്റിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഓണ്‍ സിറ്റിസണ്‍ഷിപ്പ് & ഇമിഗ്രേഷന്‍ മുന്‍പാകെ ഹാജരായി ഇമിഗ്രേഷന്‍ മന്ത്രി സിയാന്‍ ഫ്രേസര്‍.


ഏപ്രില്‍ 29 വരെ ഐആര്‍സിസി കണക്കുകളില്‍ 2.1 മില്ല്യണ്‍ അപേക്ഷകളാണ് സിറ്റിസണ്‍ഷിപ്പ്, ഇമിഗ്രേഷന്‍, ടെമ്പററി റസിഡന്‍സ് തീരുമാനങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ഏപ്രില്‍ 2021 മുതല്‍ ടെമ്പററി റസിഡന്‍സ് അപേക്ഷകളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്.

എന്നാല്‍ ബിസിനസ്സ് റൂട്ടുകളില്‍ ഭൂരിഭാഗവും സാധാരണ നിലയിലേക്ക് മടങ്ങാന്‍ ഇനിയും സമയം വേണ്ടിവരുമെന്ന് ഫ്രേസര്‍ കമ്മിറ്റി മുന്‍പാകെ വ്യക്തമാക്കി. പ്രൊസസിംഗ് സ്റ്റാന്‍ഡേര്‍ഡിലേക്ക് എത്തിച്ചേരാന്‍ 2023 വരെ കാത്തിരിക്കേണ്ടതായി വരുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

11,000 ജോലിക്കാരെ അധികമായി നിയോഗിക്കുന്നതിന് പുറമെ ഇമിഗ്രേഷന്‍ സിസ്റ്റം ആധുനികവത്കരിച്ച് അപേക്ഷകരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനാണ് ഐആര്‍സിസി ലക്ഷ്യമിടുന്നത്. കാനഡയിലെ ഇമിഗ്രേഷന്‍ സിസ്റ്റം പരിഷ്‌കരിക്കാന്‍ 827 മില്ല്യണ്‍ ഡോളര്‍ ബജറ്റ് മാറ്റിവെച്ചതായി ഫ്രേസര്‍ കൂട്ടിച്ചേര്‍ത്തു.
Other News in this category4malayalees Recommends