നിക്കി ഗല്‍റാണി ആദി വിവാഹം ഈ മാസം

നിക്കി ഗല്‍റാണി ആദി വിവാഹം ഈ മാസം
നടി നിക്കി ഗല്‍റാണിയുടെയും നടന്‍ ആദിയുള്ള വിവാഹം ഈ മാസം 18 ന് നടക്കും. ചെന്നൈയിലാണ് ചടങ്ങുകള്‍. സിനിമ ഇന്‍ഡസ്ട്രിയിലുള്ളവരും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുക്കും. രാത്രി 11 മണിക്കാണ് മുഹൂര്‍ത്തം.

വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ രണ്ട് ദിവസം മുമ്പ് അവരുടെ വീടുകളില്‍ വെച്ച് നടത്തുന്നുമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മാര്‍ച്ച് 24 ന് ആണ് വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ രഹസ്യമായിട്ടായിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം.

നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകന്‍ ആദി 'ഒക്ക വി ചിത്തിരം' എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. തമിഴ്, തെലുങ്ക് ഭാഷകളില്‍ ആദി ഇപ്പോള്‍ സജീവമാണ്.

Other News in this category4malayalees Recommends