ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഖത്തറില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ തീരത്തെ കാലാവസ്ഥ പൊടി നിറഞ്ഞതായിരിക്കും. കൂടാതെ ദൂരക്കാഴ്ച കുറയുന്നതിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തീരത്ത് കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് 22 മുതല്‍ 32 നോട്ട് വരെ വേഗതയില്‍ വീശിയടിച്ചേക്കാം. ചിലയിടങ്ങളില്‍ 42 നോട്ട് വേഗത കൈവരിക്കാനും സാധ്യതയുണ്ട്.

Other News in this category4malayalees Recommends